സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ അഭീമുഖ്യത്തില്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ ശിവപ്രസാദ് അരവത്തിന്റെ അധ്യക്ഷതയില്‍ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു. ശ്രീ ഷൈജു അരവത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡാമാസ്റ്റര്‍ പി വിജയന്‍ ആസംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു നന്ദി പറഞ്ഞു.
Tuesday, 9 March 2021
Monday, 8 February 2021
എസ് പി സി
എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലപ്പച്ചേരി അഗതി മന്ദിരത്തിലേക്ക് സ്റ്റീല്‍ ഡ്രം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, ഹെഡ് മാസ്റ്റര്‍ ശ്രീ പി വിജയന്‍, എസ് പി സി കോര്‍ഡിനേറ്റര്‍മാരായ ശ്രീ എം മഹേശന്‍, ശ്രീമതി കെ വി തങ്കമണി എന്നിവരും എസ് പി സി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
യാത്രയയപ്പ്
സ്കൂളില്‍ നിന്നും വിരമിച്ച ശ്രീ എം വി നാരായണന്‍, ശ്രീ ശ്യാമ ശശി മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ശ്രീ കെ ഗോവര്‍ദ്ധനന്‍, ഉഷടീച്ചര്‍, തങ്കമണി ടീച്ചര്‍, ശ്യാമള ടീച്ചര്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട സ്കൂളിന്റെ എസ് എം സി ചെയര്‍മാന്‍ ശ്രീ വി പ്രകാശനുള്ള അനുമോദനവും സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ പി യു ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉത്ഘാടനവും വിരമിച്ചവര്‍ക്കുള്ള ഉപഹാരവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റിനുള്ള ഉപഹാരം ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍ വിതരണം ചെയ്തു. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു, സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, അധ്യാപകരായ ശ്രീ പി വി പ്രകാശന്‍, ശ്രീ അനില്‍ കുമാര്‍, ശ്രീ ഹരിനാരായണന്‍, ശ്രീ കെ അശോകന്‍, ശ്രീ ലതീഷ് ബാബു, ശ്രീ കെ സുധീര്‍കുമാര്‍, ശ്രീമതി ഷാന്റി കെ ജെ, ശ്രീമതി പി വി വിജയലക്ഷ്മി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
സെല്‍ഫ് ഡിഫന്‍സ് പ്രോഗ്രാം
എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി സെല്‍ഫ് ഡിഫന്‍സ് ക്ലാസ്സ് നടത്തി. നീലേശ്വരം എസ് ഐ ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ ചന്ദ്രശേഖരന്‍ പി യു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി വിജയന്‍ ആശംസയും എസ് പി സി കോര്‍ഡിനേറ്റര്‍ എം മഹേശന്‍ നന്ദിയും പറഞ്ഞു.
Tuesday, 12 January 2021
എസ് പി സി യൂണിറ്റ് ഉത്ഘാടനം
കക്കാട്ട് സ്കൂളിന് പുതുതായി അനുവദിച്ച SPCയൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ IPSനിര്‍വ്വഹിച്ചു.
ഉത്ഘാടനം
സമഗ്രശിക്ഷ കേരള കക്കാട്ട് സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പുതിയ കെമിസ്ട്രി ലാബിന്റെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീതയും കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ഐ പി എസും നിര്‍വ്വഹിച്ചു. ചടങ്ങില്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി യു ചന്ദ്രളേഖരന്‍ സ്വാഗത പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി വി രാധ, മുന്‍ എം എല്‍ എ ശ്രീ എം നാരായണന്‍, SSKജില്ലാ പ്രൊജക്ട് ഓഫീസര്‍ ശ്രീ പി രവീന്ദ്രന്‍, DySP ശ്രീ സതീഷ് കുമാര്‍ ആലക്കാല്‍, വി കുട്ട്യന്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
![]() |
| അധ്യക്ഷന്‍ ശ്രീ വി പ്രകാശന്‍ ( വൈസ് പ്രസിഡന്റ് മടിക്കൈ ഗ്രാമ പഞ്ചായത്ത്) |
![]() |
| സ്വാഗതം ശ്രീ പി യു ചന്ദ്രശേഖരന്‍ (പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്) |
![]() |
| ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ |
![]() |
| SSK കെട്ടിടം ഉത്ഘാടനം ശ്രീമതി ബേബി ബാലകൃഷ്ണന്‍ |
![]() |
| കെമിസ്ട്രി ലാബ് ഉത്ഘാടനം ശ്രീമതി എസ് പ്രീത(മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) |
![]() |
| ആശംസ ശ്രീ സതീഷ് കുമാര്‍ ആലക്കാല്‍ (DySP) |
![]() |
| നന്ദി ശ്രീ കെ വി മധു ( പിടിഎ പ്രസിഡന്റ്) |
എസ് പി സി വിര്‍ച്ച്വല്‍ കലോത്സവം
SPC സംസ്ഥാന തല വിര്‍ച്ച്വല്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് പദ്യംചൊല്ലലില്‍ മൂന്നാം സ്ഥാനം നേടിയ കക്കാട്ട് സ്കൂളിലെ എസ് പി സി കേഡറ്റ് ജാന്‍വിരാജ്.
ഊര്‍ജോത്സവം
കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഊര്‍ജോത്സവത്തില്‍ യു പി വിഭാഗം പ്രൊജക്ട് അവതരണത്തില്‍ മൂന്നാം സ്ഥാനം നേടിയ ദേവനന്ദ (ആറാം ക്ലാസ്സ് )




















































