സമഗ്രശിക്ഷ കേരള കക്കാട്ട് സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പുതിയ കെമിസ്ട്രി ലാബിന്റെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീതയും കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ഐ പി എസും നിര്‍വ്വഹിച്ചു. ചടങ്ങില്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി യു ചന്ദ്രളേഖരന്‍ സ്വാഗത പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി വി രാധ, മുന്‍ എം എല്‍ എ ശ്രീ എം നാരായണന്‍, SSKജില്ലാ പ്രൊജക്ട് ഓഫീസര്‍ ശ്രീ പി രവീന്ദ്രന്‍, DySP ശ്രീ സതീഷ് കുമാര്‍ ആലക്കാല്‍, വി കുട്ട്യന്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
അധ്യക്ഷന്‍ ശ്രീ വി പ്രകാശന്‍ ( വൈസ് പ്രസിഡന്റ് മടിക്കൈ ഗ്രാമ പഞ്ചായത്ത്) |
സ്വാഗതം ശ്രീ പി യു ചന്ദ്രശേഖരന്‍ (പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്) |
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ |
SSK കെട്ടിടം ഉത്ഘാടനം ശ്രീമതി ബേബി ബാലകൃഷ്ണന്‍ |
കെമിസ്ട്രി ലാബ് ഉത്ഘാടനം ശ്രീമതി എസ് പ്രീത(മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) |
ആശംസ ശ്രീ സതീഷ് കുമാര്‍ ആലക്കാല്‍ (DySP) |
നന്ദി ശ്രീ കെ വി മധു ( പിടിഎ പ്രസിഡന്റ്) |
No comments:
Post a Comment