തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Sunday 19 March 2017

ജന പിന്തുണയുടെ ആവേശത്തോടെ വിദ്യാലയ വികസന സെമിനാര്‍

സംസ്ഥാന ബജറ്റിലെ നിര്‍ദ്ദേശമനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കക്കാട്ട് സ്കൂളില്‍ നടന്ന വിദ്യാലയ വികസന സെമിനാര്‍ രക്ഷിതാക്കളുടെയും പൊതു പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്ഥലം എം എല്‍ എ കൂടിയായ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ ഇ ചന്ദ്രശേഖരന്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു.മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ അധ്യക്ഷം വഹിച്ചു. പി കരുണാകരന്‍ എം പി വികസനരേക പ്രകാശനം ചെയ്തു.വി പ്രകാശന്‍ ഏറ്റു വാങ്ങി. ഡോ. എം കെ രാജശേഖരന്‍ വികസനരേഖ അവതരിപ്പിച്ചു.എം കേളു പണിക്കര്‍, എം നാരായണന്‍, എന്‍ യമുന, എ അബ്ദുള്‍ റഹിമാന്‍, എം വി രുഗ്മിണി,ബങ്കളം കുഞ്ഞികൃഷ്ണന്‍, വി. എ നാരായണന്‍, ബി ബാലന്‍, കെ കൃഷ്ണന്‍,വി സുരേഷ് ബാബു, സി പി വനജ,കെ നാരായമന്‍, പി നാരായണന്‍, എം ഗോപാലകൃഷ്ണന്‍, ബി നാരായണന്‍, വി കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി രാജന്‍ സ്വാഗതവും ഇ പി രാജഗോപാലന്‍ നന്ദിയും പറഞ്ഞു.
 19.25കോടി രൂപയുടെ വികസന പദ്ധതിക്ക് സെമിനാര്‍ രൂപം നല്കി. യോഗത്തില്‍ വച്ച് പൂര്‍വ്വ അധ്യാപിക വി സരോജിനി തന്റെ സ്വര്‍ണ്ണവള ഊരി വികസന നിധിയിലേക്കായി വേദിയിലിരിക്കുന്ന റവന്യൂ മന്ത്രിയെ ഏല്പിച്ചു. നിരവധി രക്ഷിതാക്കളും നാട്ടുകാരും ബങ്കളം ജമാ അത്ത് പള്ളി കമ്മറ്റി ഭാരവാഹികളും, വിവിധ സാസ്കാരിക സംഘടനാ പ്രതിനിധികളും സഹായ വാഗ്ദാനം നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പത്ത് ലക്ഷം രൂപയും, പി ടി എ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ 1.65 ലക്ഷം രൂപയും, സ്കൂള്‍ സ്റ്റാഫ് 2.5ലക്ഷം രൂപയും, നല്കും.സ്കൂളിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായ ശ്രീ വിഷ്ണു പട്ടേരിയുടെ സ്മരണയ്ക്ക് കുടുംബാഗങ്ങള്‍ സ്കൂള്‍ ലൈബ്രറിക്കാവശ്യമായ തുക സംഭാവന നല്കി.കേരള ലളിത കലാ അക്കാദമി കക്കാട്ട്സ്കൂളില്‍ അഞ്ച് ലക്ഷം രൂപ ചിലവില്‍ ശില്പ സമുച്ചയം നിര്‍മ്മിക്കുന്ന കാര്യവും സെമിനാറില്‍ അറിയിച്ചു.
ഗ്രൂപ്പ് ചര്‍ച്ചയില്‍ വികസന പദ്ധതി സംബദ്ധിച്ച വിശകലനവും തുടര്‍ന്ന് ക്രോഡീകരണവും നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുന്ന വികസനരേഖയായിരിക്കും സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുക. എം കേളു പണിക്കര്‍ ചെയര്‍മാനും വി പ്രകാശന്‍ വര്‍ക്കിങ്ങ് ചെയര്‍മാനും ഡോ എം കെ രാജശേഖരന്‍ കണ്‍വീനറും, ഇ പി രാജഗോപാലന്‍ ജോ.കണ്‍വീനറുമായി സ്കൂള്‍ വികസന സമിതി രൂപീകരിച്ചു.




















No comments:

Post a Comment