തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday 2 January 2015

പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ഉത്ഘാടനം ചെയ്തു

കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിന് കീഴിലുള്ള പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ച്ചയായി 100 ശതമാനം വിജയം കൈവരിക്കുന്നതില്‍ പ്രാദേശിക പഠന കേന്ദ്രങ്ങളിലൂടെയുള്ള രാത്രികാല വായന വളരെയധികം സഹായം നല്കിയിട്ടുണ്ട്. SSLC ബാച്ചിലെ 110 വിദ്യാര്‍ത്ഥികളെ അവരുടെ സമീപത്തുള്ള വായനശാലകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല വായനയ്ക്കുള്ള സൗകര്യം എര്‍പ്പെടുത്തുന്നു. അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. ഇപ്രാവശ്യം സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന, എ.കെ.ജി തെക്കന്‍ ബങ്കളം, അങ്കകളരി, ഫ്രണ്ട്സ് പഴനെല്ലി, ബി.എ.സി. ചിറപ്പുറം, വൈനിങ്ങാല്‍ എന്നിങ്ങനെ എട്ട് പ്രാദേശിക കേന്ദ്രങ്ങളിലൂടെയാണ് രാത്രികാല വായന സംഘടിപ്പിക്കുന്നത്. സൂര്യ കക്കാട്ട് ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ, പഴനെല്ലി പി.ടി.എ പ്രസിഡന്റ് ശ്രീ രാജന്‍, കൂട്ടുപ്പുന്ന പ്രിന്‍സിപ്പല്‍ ഡോ. എം.കെ രാജശേഖരന്‍, ബങ്കളം പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ സുധാകരന്‍ എന്നിവര്‍ ഉത്ഘാടനം ചെയ്തു.




No comments:

Post a Comment