തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday 7 October 2014

വിജയോത്സവം

മികച്ച പി.ടി.എ. യ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന്റെ ആഘോഷമായി കക്കാട്ട് സ്കൂളില്‍ ഇന്ന് വിജയോത്സവം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ​എം.എല്‍.എ ശ്രീ ചന്ദ്രശേഖരന്‍ പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ പി.രാജന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കാസര്‍ഗോഡ് ഡി.ഡി.ഇ. ശ്രീ രാഘവന്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രധിനിധികള്‍, എസ്.എസ് .എ യില്‍ നിന്നും ശ്രീ ബാലന്‍ വിവിധ സാംസ്കാരികസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. വി രാജശേഖരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി വനജ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. രാവിലെ ഒന്‍പത് മണിക്ക് വിശിഷ്ടാതിഥികളെ വാദ്യഘോഷങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ സ്കുളിലേക്ക് ആനയിച്ചു. ചടങ്ങില്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങിന് ശേഷം പായസവിതരണം നടത്തി.






1 comment: