തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Monday, 29 September 2014

സ്കൂള്‍ കലോല്‍സവത്തിന് തിരി തെളിഞ്ഞു

കക്കാട്ട് സ്കൂളിലെ 2014-15 വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം പ്രിന്‍സിപ്പല്‍ ഡോ.കെ.എം.രാജശേഖരന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ. പി.രാജന്‍ ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ സ്വാഗതവും കലോല്‍സവ കണ്‍വീനര്‍ കുഞ്ഞികൃഷ്ണ പിഷാരടി നന്ദിയും പറഞ്ഞു.സ്റ്റാഫി സെക്രട്ടറി. കെ തങ്കമണി ആശംസകളര്‍പ്പിച്ച് സംസാരിച്ചു.നാലു വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്.ലളിതഗാനം, പദ്യംചൊല്ലല്‍, മാപ്പിളപ്പാട്ട്, കഥാപ്രസംഗം, പ്രസംഗമത്സരങ്ങള്‍, പൂരക്കളി, നാടകം,എല്‍.പി വിഭാഗത്തിന്റെ വിവിധ മത്സരങ്ങള്‍ നൃത്യനൃത്തങ്ങള്‍എന്നിവയിലാണ് മത്സരങ്ങള്‍ നടക്കുക.1 comment:

  1. മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ആശംസകള്‍.

    ReplyDelete