തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday, 17 September 2014

സാക്ഷരം ക്യാമ്പ്

2014 സെപ്തംബര്‍ 11 ന് വ്യാഴാഴ്ച സ്കൂളില്‍ സാക്ഷരം പരിപാടിയുടെ ഭാഗമായി ഉണര്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് ക്യാമ്പിലെ പരിപാടികള്‍ ആരംഭിച്ചു. അവധിക്കാല വിശേഷങ്ങളുമായി കുട്ടികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓണക്കളികളെ കുറിച്ചും അതില്‍ അവരുടെ പങ്കാളിത്തത്തെകുറിച്ചും എല്ലാകുട്ടികളും സംസാരിച്ചു. തുടര്‍ന്ന് മോഡ്യൂള്‍ പ്രകാരം കാര്യപരിപാടികള്‍ സംഘടിപ്പിച്ചു. 11.30 ന് ചായയ്ക്ക പിരിഞ്ഞതിന് ശേഷം കുട്ടികള്‍ ഗ്രുപ്പായി വിവിധ നാടന്‍ കളികളില്‍ ഏര്‍പ്പെട്ടു. കുട്ടികള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിന് രക്ഷിതാക്കളുടെ സഹകരണം നന്നായിട്ടുണ്ടായിരുന്നു. രുചികരമായ കറികള്‍ കൊണ്ടുവന്നും അമ്മമാര്‍ ക്യാമ്പിനെ സജീവമാക്കി.
     പിന്നോക്കക്കാരായ കുട്ടികള്‍ക്ക് ഈ  ഒരു ദിവസം കൊണ്ട് തന്നെ അധ്യാപകരോടും മറ്റുള്ളവരോടും ഉന്മേഷത്തോടെയും മടിയില്ലാതെയും സംസാരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള ഒരു മാറ്റം കണ്ടെത്താന്‍ ഈ ക്യാമ്പിലൂടെ സാധിച്ചു. വൈകീട്ട് ഹെഡ്മിസ്ട്രസ്സിന്റെ അധ്യക്ഷതയില്‍ ക്യാമ്പ് അവസാനിപ്പിച്ചു.

1 comment:

  1. ക്യാമ്പിന്റെ റിപ്പോര്‍ട്ട് വളരെ മികച്ചതായിട്ടുണ്ട്. അഭിനന്ദനങ്ങള്‍. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ ഫോട്ടോ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു

    ReplyDelete