തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday, 16 October 2014

കൊയ്ത്തുത്സവം

കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍.​എസ്.എ​സ് യൂണിറ്റൂം, പരിസ്ഥിതി ക്ലബ്ബും, പി.ടി.​എ​യും ചേര്‍ന്ന് കക്കാട്ട് വയലില്‍ വിതച്ച ഒന്നര ഏക്കര്‍ കയമ നെല്‍കതിര്‍ വിദ്യാര്‍ത്ഥിനികള്‍ കൊയ്തെടുത്തു. നാടന്‍ നെല്‍വിത്ത് സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. ഇതിന് അനുബന്ധമായി നവംബറില്‍ പുത്തരിയുത്സവം സംഘടിപ്പിക്കും. കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷനായി. യമുന രാഘവന്‍, വി.ടി. സത്യന്‍, കെ.പ്രീത, കെ തങ്കമണി, പി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം.കെ രാജശേഖരന്‍ സ്വാഗതവും ഗോകുല്‍ ഗോപിനാഥ് നന്ദിയും പറഞ്ഞു.

1 comment: