തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday, 23 July 2022

ചാന്ദ്രദിനം 2022

2022 ലെ ചാന്ദ്രദിനം വവിധ വിഭാഗങ്ങളിലെ കുട്ടികൾ അണിചേർന്ന് സമുചിതമായി ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരം, യു പി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം,ക്വിസ് മത്സരം, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്ലാസ്സ് , ക്വിസ് മത്സരം
എന്നിവ സംഘടിപ്പിച്ചു. ജയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പിനെ കുറിച്ച് മാസറ്റർ കാർത്തിക് സി മാണിയൂർ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് കുട്ടികൾക്കായി ക്വിസ്സ് മസ്കരം നടന്നു.

വി.സാംബശിവൻ അനുസ്മരണം

പ്രശസ്ത കാഥികനും കഥാപ്രസംഗ കലയെ ജനകീയനാക്കുകയും ചെയ്ത വി.സാംബശിവനെ വിദ്യാരംഗം കലാസാഹിത്യവേദി അനുസ്മരിച്ചു.ടി.അശോകൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഒമ്പതാം ക്ലാസ്സിലെ മാളവിക രാജൻ കഥാപ്രസംഗം അവതരിപ്പിച്ചു. വിദ്യാരംഗം കോഡിനേറ്റർ ഡോ. പി.കെ.ദീപക് സ്വാഗതവും എം.ശശിലേഖ അധ്യക്ഷത വഹിച്ചു.

Wednesday, 13 July 2022

ബഷീർ എന്ന ഇമ്മിണി ബല്യ മനുഷ്യൻ - വാക്കും വരയും പ്രദർശനം

ബഷീറിനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാർട്ടുകളുടെ പ്രദർശനം നടത്തി.

ബഷീർ അനുസ്മരണം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. എഴുത്തുകാരനും റിട്ട. പ്രിൻസിപ്പാളുമായ ശ്രീ.എൻ.ജയപ്രകാശ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ എന്ന ഇമ്മിണി ബല്യ മനുഷ്യൻ - വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം പ്രശസ്ത ചിത്രകാരനും ശില്പിയുമായ ശ്രീ.ശ്യാമ ശശി ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ വരച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ മാളവിക രാജൻ സ്വാഗതവും വിദ്യാരംഗം ജോ. കോഡിനേറ്റർ ടി.വി.സുധീർ കുമാർ നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ പി.വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

അനുമോദനം

എസ് എസ് എൽ സിക്ക് തുടർച്ചയായി 19 വർഷം 100 ശതമാനം വിജയം നേടിയ കക്കാട്ട് സ്കൂളിനെയും നൂറ് ശതമാനം വിജയം നേടിയ പഞ്ചായത്തിലെ മറ്റ് സ്കൂളുകളെയും മടിക്കൈ പഞ്ചായത്ത് അനുമോദിച്ചു. ബഹുമാനപെട്ട് പഞ്ചാത്ത് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ, IAS ൽ നിന്നും ഹെഡ്മാസ്റ്റർ പി വി‍ജയൻ, പി ടി എ പ്രസി‍‍ന്റ് കെ വി മധു എന്നിവർ ചേർന്ന് ബഹുമതി ഏറ്റുവാങ്ങി

പുസ്തകം വിതരണം ചെയ്തു

വായനാ വാരാചരണത്തോട് അനുബന്ധിച്ച് സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ , ലൈബ്രറി ചാർജ്ജ് വഹിക്കുന്ന ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ശശിലേഖ ടീച്ചർ, നിർമ്മല ടീച്ചർ എന്നിവർ നേതൃത്വം നല്കി.

Friday, 8 July 2022

ആൽബിനും ഷെബിൻ ഫയാസും ജില്ലാ ക്യാമ്പിലേക്ക്

2022 ജുലൈ 16, 17തീയ്യതികളിൽ ചെർക്കള മാർത്തോമ സ്കൂളിൽ വച്ച് നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് പത്താം തരത്തിൽ പഠിക്കുന്ന ആൽബിൻ സെബാസ്റ്റ്യൻ, ഷെബിൻ ഫയാസ് എന്നീ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാമിങ്ങ് വിഭാഗത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്

ലിറ്റില്‍ കൈറ്റ്സ് 2022-25 ബാച്ചിന്റെ എൻട്രൻസ് പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2022-25 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞടുക്കുന്നതിനുള്ള പരീക്ഷ 02-07-2022 ശനിയാഴ്ച നടന്നു. 49കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ നേതൃത്വം നല്കി.

Wednesday, 22 June 2022

എസ് എസ് എല്‍ സിക്ക് വീണ്ടും 100ശതമാനം

2022 എസ് എസ് എല്‍ സി പരീക്ഷയില്‍ കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷമാണ് കക്കാട്ട് സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്. 198 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 37കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A പ്ലസ്സും, 17കുട്ടികള്‍ക്ക് ഒന്‍പത് വിഷയങ്ങളില്‍ A പ്ലസ്സും ലഭിച്ചു. മടിക്കൈ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ്സുകള്‍ നേടിയ വിദ്യാലയം എന്ന നേട്ടവും കക്കാട്ട് സ്കൂളിന് ലഭിച്ചു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പി ടി എ, എസ് എം സി എന്നിവരുടെ പരിശ്രമഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ പറ്റിയത്.

പ്രകൃതിയെ അറിയാൻ

പ്രകൃതിയെ അറിയാൻ റാണിപുരം സന്ദർശിച്ചും അശരണർക്ക് സഹായവുമായി അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ SPC കാഡറ്റുകൾ .കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 87 ഓളം SPC കാഡറ്റുകൾ റാണിപുരം സന്ദർശിച്ചു. കാടിനെക്കുറിച്ചും പക്ഷിമൃഗങ്ങളെ ക്കുറിച്ചും റാണിപുരത്തിന്റെ പ്രത്യേകതയെക്കുറിച്ചും ബീറ്റ് ഫോറസ്റ്റ് ഓഫീസ്സർ ശ്രീമതി സിനി, ഫോറസ്റ്റ് വാച്ചർമാരായ ശ്രീ അനൂപ് ,ശ്രീ ശരത് എന്നിവർ വിശദീകരിച്ചു. വൈകുന്നേരം അമ്പലത്തറ സ്നേഹാലയത്തിൽ കാരുണ്യ സ്പർശവുമായി എത്തിയ SPC കാഡറ്റുകൾ ആവശ്യ ഭക്ഷണസാധനങ്ങൾ സ്നേഹാലയം ഡയരക്ടർ ശ്രീ ഇശോദാസിന് നൽകുകയും, അദ്ദേഹം കാഡറ്റുകൾക്ക് അന്തേവാസികളെ പരിചയപ്പെടുത്തുകയും ചെയ്തു. യാത്രയ്ക്ക് SPC ചുമതലയുളള അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി പി.പി. തങ്കമണി, SMC ചെയർമാൻ ശീ ടി പ്രകാശൻ , ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവർ നേതൃത്വം നല്കി. യാത്രയിൽ SPC കാഡറ്റുകളുടെ രക്ഷിതാക്കളും പങ്കെടുത്തു.