ഓസോണ്‍ ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പോസ്റ്റര്‍ രചന, ഡിജിറ്റൽ പോസ്റ്റര്‍ രചന (വിഷയം-ഓസോണ്‍ ശോഷണവും പരിസ്ഥിതിയും, ഉപന്യാസ മത്സരം ( വിഷയം- ഭൂമിയില്‍ ജിവന്റെ നിലനില്‍പിന് ഓസോണ്‍) സംഘടിപ്പിച്ചു. കൂടാതെ കുട്ടികള്‍ ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പ്രസംഗം, വീഡിയോ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.
Friday, 17 September 2021
Friday, 6 August 2021
ജി സ്യൂട്ട് ട്രെയിനിങ്ങ്
കൈറ്റിന്റെ നേതത്വത്തില്‍ സംസ്ഥാനത്തെ സ്കൂളില്‍ നടപ്പാക്കുന്ന ഓണ്‍ ലൈന്‍ ക്ലാസ്സ് പ്ലാറ്റ്ഫോം ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുര്‍ഗ് സബ് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകര്‍ക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളില്‍ വച്ച് നടന്നു. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരായ ശങ്കരന്‍ മാസ്റ്റര്‍, ബാബൂ മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ ട്രെയിനിങ്ങില്‍ പങ്കെടുത്തു.
Saturday, 31 July 2021
പ്രേംചന്ദ് ദിനം
പ്രേം ചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഹിന്ദി ബി എഡ് കോളേജ് പ്രഫസര്‍ ശ്രീ ചക്രവര്‍ത്തി പരിപാടികള്‍ ഓണ്‍ലൈനായി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ സ്വാഗതവും ഹരിനാരായണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ചടങ്ങിന് ആശ ടീച്ചര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. രാത്രി എട്ട് മണിക്ക് കുട്ടികള്‍ക്കായി ഹിന്ദി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു
പ്രൊഫസര്‍ ചക്രവര്‍ത്തിയുടെ ഉത്ഘാടന പ്രസംഗം
Thursday, 22 July 2021
ചാന്ദ്രദിനം 2021
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് പോസ്റ്റര്‍ രചന, ചാന്ദ്രവാര്‍ത്താ അവതരണം ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ കുട്ടികള്‍ക്കായി നാസയുടെ പുതിയ ചാന്ദ്ര ദൗത്യമായ 'ആർടെമിസിനെകുറിച്ചുള്ള' ക്ലാസ്സും സംഘടിപ്പിച്ചു. ക്വിസ്സില്‍ 207 കുട്ടികള്‍ പങ്കെടുത്തു. കൂടാതെ കക്കാട്ട് റേഡിയോ ചാന്ദ്രദിനെ സ്പെഷല്‍ എപ്പിസോഡും സംപ്രേക്ഷണം ചെയ്തു.
Thursday, 15 July 2021
എസ് എസ് എല്‍ സിക്ക് തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷവും നൂറ് ശതമാനം
എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷവും നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂള്‍. പരീക്ഷയെഴുതിയ 207 കുട്ടികളില്‍ 87 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് ലഭിച്ചു. 31 കുട്ടികള്‍ക്ക് 9 വിഷയങ്ങളില്‍ എ പ്ലസ്സ് ലഭിച്ചു.
Sunday, 6 June 2021
പരിസ്ഥിതി ദിനം- പോസ്റ്റര്‍ /ഔഷധത്തോട്ടം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍, വീടുകളില്‍ തയ്യാറാക്കിയ ഔഷധത്തോട്ടം എന്നിവയില്‍ ചിലത്
ഔഷധത്തോട്ട നിര്‍മ്മാണം
എസ് പി സി യുടെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ ശ്രീ മോഹനന്‍ ഉത്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്കൂള്‍ ഔഷധത്തോട്ട നിര്‍മ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് പി സി യൂണിറ്റിന്റെ ചാര്‍ജുള്ള മഹേഷ് മാസ്റ്റര്‍, തങ്കമണിടീച്ചര്‍ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാര്‍ജുള്ള ഗോവിന്ദന്‍ മാസറ്ററഉം നേതൃത്വം നല്കി.
Friday, 4 June 2021
പരിസ്ഥിതി ദിനാചരണം
സയന്‍സ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, സ്കൗട്ട് & ഗൈഡ്സ്, എസ് പി സി , ഹിന്ദി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 2021 ലെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. ശ്രീ ആനന്ദന്‍ പേക്കടം, ശ്രീ ജയകുമാര്‍( ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍), പി വിജയന്‍ ( ഹെഡ്മാസ്റ്റര്‍, ജി എച്ച്എസ്സ് എസ്സ് കക്കാട്ട്) എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാണി എന്ന പേരില്‍ കുട്ടികളുടെ വിവിധ പരിപാടികള്‍ ഉള്‍പെടുത്തി റേഡിയോ സംപ്രേക്ഷണം നടന്നു. സ്കൂള്‍ ഹരിതവത്കരണം, സ്കൂള്‍ പാര്‍ക്കിന്റെ നവീകരണം, ഔഷധത്തോട്ടനിര്‍മ്മാണം, മരത്തെനടല്‍, മരസംരക്ഷണ പ്രതിജ്ഞ, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ്സ് എന്നിവയും നടന്നു.
Tuesday, 1 June 2021
പ്രവേശനോത്സവം 2021
2021-22 അക്കാദമിക വര്‍ഷത്തെ സ്കൂള്‍ തല പ്രവേശനോത്സവം ജൂണ്‍ 1 രാവിലെ പത്ത് മണിക്ക് ഓണ്‍ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രുഗ്മിണി, സീനിയര്‍ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി വിജയന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികള്‍ ഓണ്‍ലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു.
സ്കൂള്‍ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓണ്‍ലൈനായി സംഘടിപ്പിച്ചു.
ഓര്‍മ്മ മരം നടുന്നു.


























































