Saturday, 21 September 2019
Friday, 6 September 2019
അനുമോദനം
ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റില്‍ കൈറ്റ് യൂണിറ്റിനുള്ള അവാര്‍ഡ് നേടിയ കക്കാട്ട് സ്കൂള്‍ ലിറ്റില്‍ കൈറ്റ് യൂണിറ്റിനെയും സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും എച്ച്. എം ഫോറം വെള്ളിക്കോത്ത് സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ അനുമോദിച്ചു. സ്കൂളിനുള്ള ആദരം ബഹു. ഡി ഡി ഇ പുഷ്പടീച്ചര്‍ നല്കി. സ്കൂളിന് വേണ്ടി സംസ്ഥന തലക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ ഏറ്റുവങ്ങി. ഹോസ്ദൂര്‍ഗ് എ ഇ ഒ ജയരാജന്‍ മാസ്റ്റര്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം. പി രാജേഷ്, മുന്‍ പരീക്ഷാ ജോ. കമ്മീഷണര്‍ രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Wednesday, 4 September 2019
Wednesday, 21 August 2019
Athlets... on your mark....
കക്കാട്ട് സ്കൂളിലെ കായികമേളയ്ക്ക് 21/08/19 വ്യാഴാഴ്ച തുടക്കമായി. സ്കൗട്ട് ആന്റ് ഗൈഡ്സ് , ജൂനിയര്‍ റെഡ്ക്രോസ്സ് വളണ്ടിയര്‍മാരും വിവിധ ഹൗസുകളി,െ കുട്ടികളും അണിനിരന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റിന് ശേഷം പ്രിന്‍സിപ്പല്‍ കെ ഗോവര്‍ദ്ധനന്‍ മീറ്റ് ഉത്ഘാടനം ചെയ്തു. ഇന്ത്യന്‍ വനിതാ ഫുട്ബേള്‍ താരം ആര്യശ്രീ പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിച്ചു.

![]() |
| പ്രിന്‍സിപ്പല്‍ പതാക ഉയര്‍ത്തുന്നു |
![]() |
| മാര്‍ച്ച് പാസ്റ്റ് |

![]() |
| ആര്യശ്രീ പ്രതിജ്ഞ ചൊല്ലുന്നു. |
Tuesday, 20 August 2019
Thursday, 15 August 2019
സ്വാതന്ത്ര്യ ദിനാഘോഷം
കക്കാട്ട് സ്കൂളില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ പി വിജയന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഹരീഷ്, ഗോവിന്ദന്‍ മാസ്റ്റര്‍, ശംഭുമാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍, ശശിപ്രഭ ടീച്ചര്‍, പി ടി എ പ്രതിനിധി പ്രകാശന്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങള്‍ അരങ്ങേറി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജുനിയര്‍ റെഡ്ക്രോസ് അംഗങ്ങളും അസംബ്ലിയില്‍ അണിനിരന്നു.
Subscribe to:
Posts (Atom)
















































