തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday 11 April 2023

കെട്ടിടോത്ഘാടനവും യാത്രയയപ്പും

2020-21വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപെടുത്തി ഹയർസെക്കന്ററി വിഭാഗത്തിന് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് പണിത കെട്ടിടത്തിന്റെ ഉത്ഘാടനവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ പി വിജയൻ, പ്രൈമറി വിഭാഗം അധ്യാപിക പി വി വിജയലക്ഷ്മി എന്നിവർക്കുള്ള യാത്രയയപ്പും ബഹുമാനപ്പെട്ട നിയമ സ്പീക്കർ ശ്രീ എ എൻ ഷംസീർ ഉത്ഘാടനം ചെയ്തു.യോഗത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കാസർഗോഡ് എം പി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ വിശിഷ്ടാതിഥി ആയിരുന്നു. പരേതനായ എം വി കുഞ്ഞമ്പുവിന്റെ സ്മരണക്കായി മക്കൾ നിർമ്മിച്ച് നൽകിയ സ്കൂൾ പ്രവേശന കവാടത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡ‍ന്റ് ശ്രിമതി എസ് പ്രീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ വി അബ്ദുൾ റഹിമാൻ, മടിക്കൈ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേർസൺ ശ്രീമതി രമാ പത്മനാഭൻ, വാർഡ് മെമ്പർ ശ്രീമതി വി രാധ, ഹൊസ്ദുർഗ് ബി പി സി ശ്രീ കെ വി രാജേഷ്, മുൻ എം എൽ എ ശ്രീ എം നാരായണൻ, ശ്രീ ബങ്കളം കുഞ്ഞികൃഷ്ണൻ, ശ്രീ എ പ്രഭാകരൻ, ശ്രീ എം രാജൻ, (മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ) ശ്രീമതി ശാന്തിനി( മദർ പി ടി എ പ്രസിഡന്റ്) ശ്രീ കെ പ്രഭാകരൻ (മടിക്കൈ പഞ്ചായത്ത് ആസൂത്രണ ബോർഡ് അംഗം), ശ്രീ വി എ നാരായണൻ( പൂർവ്വ വിദ്യാർത്ഥി സംഘടന) ശ്രീ കെ സന്തോഷ്( സീനീയർ അസിസ്റ്റന്റ്), ശ്രീ പി വി പ്രകാശൻ( സ്റ്റാഫ് സെക്രട്ടറി) ശ്രീ എം കെ രാജശേഖരൻ( മുൻ പ്രിൻസിപ്പൽ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സംഘാടക സമിതി ചെയർമാൻ ശ്രീ വി പ്രകാശൻ സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു നന്ദിയും അർപ്പിച്ചു. വിരമിക്കുന്ന ഹെഡ്മാസ്ററർ ശ്രീ പി വിജയൻ, ശ്രീമതി പി വി വിജയലക്ഷ്മി എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി

No comments:

Post a Comment