തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday 22 March 2022

ലഹരിക്കെതിരെ ... കൂടെയുണ്ട്

ജനമൈത്രിപോലീസ് നീലേശ്വരം പോലീസ് സ്റ്റേഷന്‍, നീലേശ്വരം എക്സൈസ് റെയ്ഞ്ച് ഓഫീസ്സ് , മടിക്കൈ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൂടെയുണ്ട് ... ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. മടിക്കൈ കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്ലാസ്സ് മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പ്രകാശൻ വി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി എം.രാധ,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ ശ്രീ പ്രദീപൻ കോതോളി, ശ്രീമതി ശൈലജ എം, സിവിൽ എക്സൈസ് ഓഫീസ്സർ ശ്രീ സജിത്ത്, ICDS സൂപ്പർവൈസർ രമണി എൻ എ , SPC ചുമതലയുള്ള അധ്യാപകൻ ശ്രീ മഹേശൻ എം., തങ്കമണി പി പി,CDS മെമ്പർ സുമതി കെ.വി എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസ്സർ ശ്രീ എൻ ജി രഘുനാഥൻ വിഷയാവതരണം നടത്തി. കുട്ടികൾ അടക്കം മാരാകമായ ലഹരി മരുന്നുകൾക്ക് അടിമയാകുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് കാഞ്ഞങ്ങാട് DySP ഡോ വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പോലീസ് കൂടെയുണ്ട് എന്ന കാമ്പയിൻ എല്ലാ വാർഡുകളിലും നടത്തുന്നത്. ഒരു മാസത്തിനുള്ളിൽ 1000 ക്ലാസ്സുകൾ നടത്തുവാൻ ലക്ഷ്യമിടുന്നു. കുട്ടികൾ, ക്ലബ്ബ് ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ , ജനപ്രതിനിധികൾ ഇവരെയൊക്കെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്നും DySP ഡോ. വി ബാലകൃഷ്ണൻ അറിയിച്ചു.

No comments:

Post a Comment