Sunday, 26 December 2021
സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു
സമഗ്ര ശിക്ഷാ കേരളം ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന മടിക്കൈ ഗ്രാമ പഞ്ചായത്തിലെ സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം 23.12.21 വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.രാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മധു ബങ്കളം, പ്രിൻസിപ്പാൾ ചന്ദ്രശേഖരൻ, എച്ച്.എം വിജയൻ പി, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ, സി.ആർ.സി കോർഡിനേറ്റർ ശ്രീ സജീഷ് യു.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഹോസ്ദുർഗ് ബി.പി.സി സുനിൽ കുമാർ.എം സ്വാഗതവും
സ്പെഷ്യൽ എഡ്യുക്കേറ്റർ രജനി പി.യു നന്ദിയും രേഖപ്പെടുത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർ ജോഫി, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്തിലെ എല്ലാ ഭിന്നശേഷി കുട്ടികൾക്കും സ്പെഷ്യൽ എഡ്യുകേഷൻ, തെറാപ്പി തുടങ്ങിയ സേവനങ്ങൾ സ്പെഷ്യൽ കെയർ സെന്റർ വഴി നൽകുന്നു. എല്ലാ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും കുട്ടികളെ ഇവിടെ വരുത്തി അവർക്ക് സ്പെഷ്യൽ എഡ്യുകേറ്ററുടെ സേവനം ലഭ്യമാക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment