ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ "അതിജീവനം" എന്ന പേരില്‍ റേഡിയോ പ്രക്ഷേപണവും വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു.
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.
No comments:
Post a Comment