Saturday, 2 May 2020
Friday, 17 April 2020
Friday, 28 February 2020
ദേശീയ ശാസ്ത്രദിനം
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം സമുചിതമായി ആഘോഷിച്ചു.
രജിഷ ടീച്ചർ ഈ വർഷത്തെ വിഷയമായ ശാസ്ത്രലോകത്തെ പെൺപ്രതിഭകൾ എന്ന
വിഷത്തെകുറിച്ച് സംസാരിച്ചു. കൂടാതെ സുനിത ടീച്ചർ, കെ സന്തോഷ് , ആദിത്യ,
ഐശ്വര്യ എന്നിവരും സംസാരിച്ചു. ശാസ്ത്രദിനാഘോഷത്തെകുറിച്ചും രാമൻ
എഫക്ടിനെകുറിച്ചും നന്ദന എൻ എസ്, നന്ദിത എൻ എസ്, അഭിനന്ദ ടി കെ എന്നിവരും
ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തെകുറിച്ച് സായന്ത് കൃഷ്ണൻ, നന്ദകിഷോർ
എന്നിവരും സംസാരിച്ചു.
Thursday, 27 February 2020
ക്ലാസ്സ് ലൈബ്രറി
യൂ പി വിഭാഗം കുട്ടികള ക്ലാസ്സുകളിൽ ആരംഭിച്ച ലൈബ്രറി. ഇതിലേക്കുള്ള
പുസ്തകങ്ങൾ കുട്ടികൾ തന്നെ സംഭാവന ചെയ്യുന്നു. പിറന്നാൾ സമ്മാനമായി
കുട്ടികൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന പുസ്തകങ്ങൾ ഉപയോഗിച്ചാണ്
ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നത്.
![]() |
| പുസ്തകം ലൈബ്രറിയിലേക്ക് |
![]() |
| 5സി ക്ലാസ്സിലെ ലൈബ്രറി |
![]() |
| പുസ്തകം ലൈബ്രറിയിലേക്ക് |
പഠനോത്സവം
സ്കൂൾ തല പഠനോത്സവം 26/02/2020 ബുധനാഴ്ച പി ടി എ പ്രസിഡന്റ് കെ വി
മധുവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി ഗീത ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ
ടി വി ഗോവർദ്ധനൻ ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധു,
സീനിയർ അസിസ്റ്റന്റ് കെ പ്രീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ മികവാര്‍ന്ന പഠനപ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു.
Thursday, 13 February 2020
Friday, 7 February 2020
കവിയരങ്ങ്
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നാട്ടുമാഞ്ചോട്ടിൽ എന്ന
പേരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. ശ്രീമതി കെ വി ശ്യാമളടീച്ചർ ഉത്ഘാടനം
ചെയ്തു. ആകാശ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐശ്വര്യ ടി വി,
യദുകൃഷ്ണൻ, മിസിരിയ പി, ആദിത്യ ടി വി, വിസ്മയ പി വി . കീർത്തന പി എന്നിവർ
കവിതകൾ അവതരിപ്പിച്ചു. കാവ്യസ്വഭാവത്തെയും രീതിയെയും സംബന്ധിച്ച് ലതീഷ്
ബാബു മാഷും, കവിതകളെ വിലയിരുത്തി ശശിലേഖ ടീച്ചറും സംസാരിച്ചു. വർഷ എം ജെ
സ്വാഗതവും കാർത്തിക എം നന്ദിയും പറഞ്ഞു.
Friday, 31 January 2020
പുസ്തക പരിചയം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ ആഴ്ചത്തെ പുസ്തകപരിചയത്തിൽ
സ്നേഹബന്ധങ്ങളുടെ മഹത്വത്തിലേക്ക് കുട്ടികളെ കൈ പിടിച്ചാനയിക്കുന്ന
മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പുസ്തകം എട്ടാംതരം എ
യിലെ നന്ദന എൻ എസ് പരിചയപെടുത്തി. തുടർന്ന് പുസ്തകചർച്ചയും നടന്നു. എട്ട്
ബി ക്ലാസ്സിലെ സ്നേഹ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ഷയ പി സ്വാഗതവും മനു
നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)



































