തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday, 21 August 2019

Athlets... on your mark....

കക്കാട്ട് സ്കൂളിലെ കായികമേളയ്ക്ക്  21/08/19 വ്യാഴാഴ്ച തുടക്കമായി. സ്കൗട്ട് ആന്റ് ഗൈഡ്സ് , ജൂനിയര്‍ റെഡ്ക്രോസ്സ്  വളണ്ടിയര്‍മാരും വിവിധ ഹൗസുകളി,െ കുട്ടികളും അണിനിരന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റിന് ശേഷം പ്രിന്‍സിപ്പല്‍ കെ ഗോവര്‍ദ്ധനന്‍ മീറ്റ്  ഉത്ഘാടനം ചെയ്തു. ഇന്ത്യന്‍ വനിതാ ഫുട്ബേള്‍ താരം ആര്യശ്രീ പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിച്ചു.

 പ്രിന്‍സിപ്പല്‍ പതാക ഉയര്‍ത്തുന്നു
മാര്‍ച്ച് പാസ്റ്റ്



ആര്യശ്രീ പ്രതിജ്ഞ ചൊല്ലുന്നു.






Tuesday, 20 August 2019

Education calender _GHSS KAKKAT











ഭക്ഷ്യ വിഭവ മേള

എല്‍ പി തല വിജ്ഞാനോല്‍സവത്തിന്റെ  ഭാഗമായി ഭക്ഷ്യ വിഭവമേള നടത്തി.

Thursday, 15 August 2019

സ്വാതന്ത്ര്യ ദിനാഘോഷം

കക്കാട്ട് സ്കൂളില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ പി വിജയന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഹരീഷ്, ഗോവിന്ദന്‍ മാസ്റ്റര്‍, ശംഭുമാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍, ശശിപ്രഭ ടീച്ചര്‍, പി ടി എ പ്രതിനിധി പ്രകാശന്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങള്‍ അരങ്ങേറി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജുനിയര്‍ റെഡ്ക്രോസ് അംഗങ്ങളും അസംബ്ലിയില്‍ അണിനിരന്നു.









Wednesday, 10 July 2019

കാര്‍ഷിക കോളേജ് സന്ദര്‍ശനം

ജി എച്ച് എസ് എസ് കക്കാട്ടിലെ കുട്ടികള്‍ മണ്ണില്‍ പൊന്നു വിളയിക്കാം എന്ന പാഠഭാഗത്തിന്റെ തുടര്‍പ്രവര്‍ത്തനമായി പടന്നക്കാട് കാര്‍ഷിക കോളേജ് സന്ദര്‍ശിച്ചു. വിവിധ ക‍ൃഷി രീതികളും ബഡ്ഡിങ്ങ് ഗ്രാഫ്റ്റിങ്ങ് രീതികളും കുട്ടികള്‍ പരിചയപെട്ടു.




Tuesday, 9 July 2019

ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡ്- കക്കാട്ടിന് ജില്ലയില്‍ മൂന്നാം സ്ഥാനം

2018-19 വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ കക്കാട്ട് സ്കൂള്‍ യൂണിറ്റിനെ കാസര്‍ഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാര്‍ഡ്  തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോര്‍ തീയ്യറ്ററില്‍ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാര്‍ എം എല്‍ എ, നവകേരളമിഷന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ശ്രീ ജീവന്‍ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ അന്‍വര്‍ സാദത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിജയോത്സവം

കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ വിവിധ മേഖ‌ലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചതും ഉന്നത വിജയം നേടിയതുമായ കുട്ടികളെ അനുമോദിക്കാന്‍ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്ര സിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉത്ഘാടമം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പ്രഭാകരന്‍ മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ ഹരിഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ പി വിജയന്‍, എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. എസ് എസ് എല്‍ സി, എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാര്‍ ജേതാക്കള്‍, ഇന്‍സ്പയര്‍ അവാര്‍ഡ് ജോതാവ്, കലാ-കായിക മത്സരങ്ങളില്‍ സ്റ്റേറ്റ് തല പങ്കാളികള്‍, ലിറ്റില്‍ കൈറ്റ്സ് സ്റ്റേറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട കുട്ടികള്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

Wednesday, 26 June 2019

ലഹരി വിരുദ്ധ ദിനാചരണം

സ്കൂൾ സാമുഹ്യ ശാസ്ത്ര ക്ലബ്ബിന്റയും, ഇക്കോ ക്ലബ്ബിന്റയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. നീലേശ്വരം സി ഐ എ എം മാത്യു ഉത്ഘാടനം ചെയ്തു. പ്രഭാകരൻ ബങ്കളം മുഖ്യാതിഥി ആയിരുന്നു. എസ് എം സി ചെയർമാൻ വി പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ‌ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത, എക്കോ ക്ലബ്ബ് കൺവീനർ ശ്യാമ ശശി, എസ് ആർ ജി കൺവീനർ‌ കെ തങ്കമണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. തുടർന്ന് പ്രഭാകരൻ ബങ്കളം സംവിധാനം ചെയ്ത "നിങ്ങൾ നല്ല കുട്ടികളാണ് "എന്ന ഷ‍ോർട്ട് ഫിലിം പ്രദർശനവും നടന്നു.


Thursday, 20 June 2019

ക്ലാസ്സ് പി ടി എ

2019-2020 അധ്യയന വര്‍ഷത്തിലെ ആദ്യത്തെ ക്ലാസ്സ് പി ടി എ യോഗം 20/6/2019 വ്യാഴാഴ്ച  നടന്നു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള എല്ലാ ക്ലാസ്സുകളിലെയും പി ടി എ യോഗത്തില്‍ സ്കൂളിലെ അക്കാദമിക മികവുകളെകുറിച്ചും ഭൗതികസാഹചര്യങ്ങളെകുറിച്ചും ചര്‍ച്ച ചെയ്തു. പോരായമകള്‍ പരിഹരിക്കാനുള്ള കൂട്ടായ ചര്‍ച്ചകള്‍ എല്ലാ ക്ലാസ്സിലും നടന്നു. ചര്‍ച്ചകളില്‍‌  ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയര്‍മാന്‍, മദര്‍ പി ടി എ പ്രസിഡന്റ്, പി ടി എ കമറ്റി അംഗങ്ങള്‍ എന്നിവര്‍ ഒരോ ക്ലാസ്സിലും നേതൃത്വം നല്കി.




വായനാപക്ഷാചരണവും സ്കൂള്‍ ക്ലബ്ബുകളുടെ ഉത്ഘാടനവും

വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിവിധ ക്ളബ്ബുകളുടെയും ഉത്ഘാടനം യുവ ശാസ്ത്രജ്ഞനും ഭാരത സര്‍ക്കാറിന്റെ അന്റാര്‍ട്ടിക്കന്‍  പര്യവേഷണ സംഘാംഗവും പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ ഫെലിക്സ് ബാസ്റ്റ് നിര്‍വ്വഹിച്ചു. വായന എങ്ങിനെ അദ്ദേഹത്തിലെ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ സഹായിച്ചു എന്ന് വിശദീകരിച്ചു. വായനയുടെ പ്രാധാന്യം ഒരു മനുഷ്യന്റെ ജിവിത വിജയത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.  മനുഷ്യ വാസമില്ലാത അന്റാര്‍ട്ടിക്ക വന്‍കരയുടെ സവിശേഷതകള്‍ ജൈവവൈവിധ്യങ്ങള്‍ സൂര്യായനങ്ങള്‍ തുടങ്ങിയവയെപറ്റിയുള്ള അറിവുകള്‍ കുട്ടികളില്‍ ശാസ്ത്രാവബോധവും അതിലേറെ കൗതുകവും പകരുന്നതായിരുന്നു.  തുടര്‍ന്ന് അന്റാര്‍ട്ടിക്കന്‍ പര്യവേഷണ വീഡിയോ പ്രദര്‍ശനവും കുട്ടികളുമായുള്ള സംവാദവും ശാസ്ത്രലോകത്തിന്റെ വിസ്മയ ചെപ്പ് തുറക്കുന്നതായിരുന്നു.  തുടര്‍ന്ന് അദ്ദേഹം സ്കൂള്‍ മുറ്റത്ത് ഓര്‍മ്മ മരം നട്ടുപിടിപ്പിച്ചു.
   ചടങ്ങില്‍ പി ടി എ പ്രസിഡന്റ്  കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി വിജയന്‍ സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, പി എം മധു എന്നിവര്‍ സംസാരിച്ചു.  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഹരീഷ് സ്വാഗതവും കെ കെ പിഷാരടി നന്ദിയും പറഞ്ഞു.