തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 15 February 2019

പഠനോത്സവം


കക്കാട്ട് സ്കൂള്‍ പഠനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസി‍ഡന്റ് കെ പ്രഭാകരന്‍ ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ ഗോവര്‍ദ്ധനന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം ശ്യാമള , വാര്‍ഡ് മെമ്പര്‍ പി ഗീത എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പി സുധീര്‍കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ മികവുകള്‍ അവതരിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടുത്തിയ ശാസ്ത്ര കളരിയും നടന്നു.

Wednesday, 23 January 2019

ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം


ലിറ്റില്‍ കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ഡിജിറ്റല്‍ മാഗസിന്‍ "കൈറ്റക്ഷരങ്ങള്‍" പി ടി എ പ്രസിഡന്റ് കെ വി മധു പ്രകാശനം ചെയ്ത‌ു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള അധ്യക്ഷം വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, എസ് ആര്‍ ജി കണ്‍വീനര്‍ കെ തങ്കമണി, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍, കൈറ്റ് മിസ്ട്രസ്സ് സി റീന എന്നിവര്‍ സംസാരിച്ചു. കൈറ്റ് മാസ്റ്റര്‍ കെ സന്തോഷ് സ്വാഗതവും, കൈറ്റ് യൂണിറ്റ് ലീഡര്‍ ആദിത്യന്‍ എസ് വിജയന്‍ നന്ദിയും പറഞ്ഞു.







Friday, 11 January 2019

വായനാ കേന്ദ്രങ്ങള്‍ ആരംഭിച്ചു

കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ് എസ് എല്‍ സി വീദ്യാര്‍ത്ഥികളുടെ റിസല്‍റ്റ് മെച്ചപെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. സ്കൂള്‍ പരിധിയിലുള്ള ക്ളബ്ബുകള്‍, വായനശാലകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എസ് എസ് എല്‍ സി പരിക്ഷയില്‍ നൂറ് ശതമാനം വിജയം നേടുന്നതിന് ഇത്തരം പഠനകേന്ദ്രങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. സഹൃദയ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന, ചൈതന്യ അങ്കകളരി, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം, തെക്കന്‍ ബങ്കളം, സൂര്യ കക്കാട്ട് എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.





Thursday, 6 December 2018

ഇംഗ്ളീഷ് ഫെസ്റ്റ്

സ്കൂളില്‍ നടന്ന ഇംഗ്ളീഷ് ഫെസ്റ്റില്‍ നിന്നും





Wednesday, 14 November 2018

ശിശുദിനാഘോഷം


ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ചാച്ചാജിയുടെ വേഷമണിഞ്ഞ കുട്ടികള്‍ ക്ളാസ്സുകളില്‍ ചെന്ന് കുട്ടികളെ അഭിവാദ്യം ചെയ്തു. വേകുന്നേരം ശിശുദിന റാലിയും മധുരപലഹാര വിതരണവും സംഘടിപ്പിച്ച‌ു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, പി ടി എ പ്രസിഡന്റ് ശ്രീ മധു, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍ക‌ുമാര്‍, സുധീര്‍ മാഷ്, പുഷ്പരാജന്‍ മാസ്റ്റര്‍, വല്‍സമ്മ ടീച്ചര്‍, ത്രിവേണി ടീച്ചര്‍ എന്നിവര്‍‌ നേതൃത്വം നല്‍കി.