Monday, 28 January 2019
Wednesday, 23 January 2019
ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം
ലിറ്റില്‍
കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍
പുറത്തിറക്കിയ ഡിജിറ്റല്‍
മാഗസിന്‍ "കൈറ്റക്ഷരങ്ങള്‍"
പി ടി എ
പ്രസിഡന്റ് കെ വി മധു പ്രകാശനം
ചെയ്തു.
ഹെഡ്മിസ്ട്രസ്സ്
ശ്രീമതി എം ശ്യാമള അധ്യക്ഷം
വഹിച്ചു. സീനിയര്‍
അസിസ്റ്റന്റ് കെ പ്രീത,
എസ് ആര്‍
ജി കണ്‍വീനര്‍ കെ തങ്കമണി,
സ്റ്റാഫ്
സെക്രട്ടറി പി എസ് അനില്‍കുമാര്‍,
കൈറ്റ്
മിസ്ട്രസ്സ് സി റീന എന്നിവര്‍
സംസാരിച്ചു.
കൈറ്റ്
മാസ്റ്റര്‍ കെ സന്തോഷ്
സ്വാഗതവും,
കൈറ്റ്
യൂണിറ്റ് ലീഡര്‍ ആദിത്യന്‍
എസ് വിജയന്‍ നന്ദിയും പറഞ്ഞു.
Friday, 11 January 2019
വായനാ കേന്ദ്രങ്ങള്‍ ആരംഭിച്ചു
കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ് എസ് എല്‍ സി വീദ്യാര്‍ത്ഥികളുടെ റിസല്‍റ്റ് മെച്ചപെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. സ്കൂള്‍ പരിധിയിലുള്ള ക്ളബ്ബുകള്‍, വായനശാലകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എസ് എസ് എല്‍ സി പരിക്ഷയില്‍ നൂറ് ശതമാനം വിജയം നേടുന്നതിന് ഇത്തരം പഠനകേന്ദ്രങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. സഹൃദയ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന, ചൈതന്യ അങ്കകളരി, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം, തെക്കന്‍ ബങ്കളം, സൂര്യ കക്കാട്ട് എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
Tuesday, 1 January 2019
Thursday, 6 December 2018
Wednesday, 14 November 2018
ശിശുദിനാഘോഷം
ശിശുദിനം
വിവിധ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ
ചാച്ചാജിയുടെ വേഷമണിഞ്ഞ
കുട്ടികള്‍ ക്ളാസ്സുകളില്‍
ചെന്ന് കുട്ടികളെ അഭിവാദ്യം
ചെയ്തു. വേകുന്നേരം
ശിശുദിന റാലിയും മധുരപലഹാര
വിതരണവും സംഘടിപ്പിച്ചു.
ഹെഡ്മിസ്ട്രസ്സ്
ശ്രീമതി എം ശ്യാമള,
പി ടി എ
പ്രസിഡന്റ് ശ്രീ മധു,
സ്റ്റാഫ്
സെക്രട്ടറി പി എസ് അനില്‍കുമാര്‍,
സുധീര്‍
മാഷ്, പുഷ്പരാജന്‍
മാസ്റ്റര്‍,
വല്‍സമ്മ
ടീച്ചര്‍, ത്രിവേണി
ടീച്ചര്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
Saturday, 10 November 2018
സ്കൂള്‍ പൗള്‍ട്രീ ക്ളബ്ബിന്റെ ഉത്ഘാടനവും , മുട്ടക്കോഴി വിതരണവും
മടിക്കൈ
ഗ്രാമ പഞ്ചായത്തിന്റെയും
മൃഗസംരക്ഷണ വകുപ്പിന്റെയും
ആഭിമുഖ്യത്തില്‍ സ്കൂള്‍
പൗള്‍ട്രീ ക്ളബ്ബിന്റെ
ഉത്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള
മുട്ടക്കോഴി വിതരണവും നടന്നു.
പഞ്ചായത്ത്
മെമ്പര്‍ ശ്രീമതി രുഗ്മിണി,
പി ടി എ
പ്രസിഡന്റ് മധു,
പ്രിന്‍സിപ്പല്‍
ടി കെ ഗോവര്‍ദ്ധനന്‍.
ഹെഡ്‌മിസ്ട്രസ്സ്
ശ്രീമതി എം ശ്യാമള,മൃഗസംരക്ഷണ
വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍
സംബന്ധിച്ചു.
Monday, 5 November 2018
Thursday, 1 November 2018
Subscribe to:
Posts (Atom)














































