Thursday, 5 July 2018
Tuesday, 3 July 2018
കാവ്യ സായാഹ്നം
ജി.എച്ച്എസ്
എസ് കക്കാട്ട് വിദ്യാരംഗം
കലാ സാഹിത്യ വേദിയുടെ
ആഭിമുഖ്യത്തിൽ വയനാ പക്ഷാചരണത്തിന്റെ
ഭാഗമായി കാവ്യ സയാഹ്നം നടത്തി.
കുട്ടികളുടെ
കവിയരങ്ങ് ഏറെ ശ്രദ്ധേയമായി.
പുതിയ തലമുറ
ജീവിതത്തെ, സമൂഹത്തെ,
പ്രകൃതിയെ
എങ്ങനെ നോക്കി കാണുന്നു
എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു
കുട്ടികളുടെ സർഗാത്മക രചനകൾ.
പ്രത്യേക
പരിഗണന അർഹിക്കുന്ന കുട്ടികൾ
ഉൾപ്പെടെ 26 കുട്ടികൾ
അവരുടെ കവിതകൾ അവതരിപ്പിച്ചു'
വിദ്യാരംഗം
സ്ക്കൂൾ കോഡിനേറ്റർ ടി.അശോക്
കുമാരിന്റെ അധ്യക്ഷതയിൽ
ഹെഡ്മിസ്ട്രസ് ശ്രീമതി.
ശ്യാമള ടീച്ചർ
ഉദ്ഘാടനം ചെയ്തു.പി.എസ്.അനിൽ
കുമാർ., ഗംഗൻ
കരിവെള്ളൂർ ,ശ്യാമ
ശശി, കെ.കെ.പിഷാരടി
എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാരംഗം
കൺവീനർ കാർത്തിക'
എം.സ്വാഗതവും
കവിതാ കൂട്ടം കൺവീനർ ശരണ്യ
നന്ദിയും പറഞ്ഞു.

Tuesday, 19 June 2018
വായനാ പക്ഷാചരണവും വിവിധ ക്ളബ്ബുകളുടെ പ്രവര്‍ത്തനോത്ഘാടനവും
കക്കാട്ട്
സ്കൂളില്‍ വായനാ പക്ഷാചരണത്തിന്റെ
ഭാഗമായി നടക്കുന്ന വിവിധങ്ങളായ
പരിപാടികളുടെ ഉത്ഘാടനവും
വിവിധ ക്ളബ്ബുകളുടെ
പ്രവര്‍ത്തനോത്ഘാടനവും
പ്രശസ്ത സാഹിത്യകാരനും
തിരക്കഥാകൃത്തുമായ ഷാജികുമാര്‍
നിര്‍വ്വഹിച്ചു. ചടങ്ങില്‍
പി ടി എ പ്രസിഡന്റ് വി രാജന്‍
അധ്യക്ഷം വഹിച്ചു.
ഹെഡ്മിസ്ട്രസ്സ്
എം ശ്യാമള, സീനിയര്‍
അസിസ്റ്റന്റ് കെ പ്രീത,
കെ കെ പിഷാരടി
എന്നിവര്‍ സംസാരിച്ചു.
വിദ്യാരംഗം
കണ്‍വീനര്‍ അശോകന്‍ മാസ്റ്റര്‍
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
പി എസ് അനില്‍കുമാര്‍ നന്ദിയും
പറഞ്ഞു.
Monday, 18 June 2018
ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം
കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാന്ഞങ്ങാട് ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍, എെ ടി കോര്‍ഡിനേറ്റര്‍ കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Tuesday, 5 June 2018
പരിസ്ഥിതി ദിനം- വിത്തെറിയല്‍
കക്കാട്ട്
സ്കൂളില്‍ പരിസ്ഥിതി ദിനം
സമുചിതമായി ആഘോഷിച്ചു.
ദിനാചരണത്തിന്റെ
ഭാഗമായി വിത്തെറിയല്‍ ചടങ്ങ്
സംഘടിപ്പിച്ചു. കുട്ടികള്‍
കൊണ്ട് വന്ന വിവിധ വിത്തുകള്‍
സ്കൂള്‍ പരിസരത്തുള്ള ചെറു
വനത്തിലേക്ക് അവയുടെ സ്വാഭാവിക
വളര്‍ച്ചയ്ക്ക് വേണ്ടി
എറിഞ്ഞു. അസംബ്ളിയില്‍
വച്ച് ഹെഡ്മുിസ്ട്രസ്സ്
ശ്രീമതി ശ്യാമള ടീച്ചര്‍
പരിസ്ഥിതി ദിന സന്ദേശം നല്കി.
തുടര്‍ന്ന്
സ്കൂള്‍ കോംപൗണ്ടില്‍ മരതൈകള്‍
വച്ച് പിടിപ്പിച്ചു.
കുട്ടികള്‍ക്ക്
മരതൈകള്‍ വിതരണം ചെയ്തു.
ശ്യാമ
ശശി, പി
ഗോവിന്ദന്‍, സുധീര്‍കുമാര്‍,
പ്രീതിമോള്‍
ടി ആര്‍, പി
എസ് അനില്‍ കുമാര്‍, കെ
പുഷ്പരാജന്‍, കെ
വി ഗംഗാധരന്‍ എന്നിവര്‍
നേതൃത്വം നല്കി.
Wednesday, 23 May 2018
തറകല്ലിടല്‍
കക്കാട്ട് സ്കൂളിന്റെ പുതിയ അക്കാദമിക് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ബഹുമാനപെട്ട റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ പാര്‍ക്കിന്റെ ഉത്ഘാടനം ബഹുമാനപെട്ട കാസര്‍ഗോഡ് എം പി പി കരുണാകരന്‍ നിര്‍വ്വഹിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് വി രാജന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിരമിക്കുന്ന പ്രഥമാധ്യാപകന്‍ ഇ പി രാജഗാപാലന്‍, അധ്യാപകരായ കെ ചന്ദ്രന്‍ പി സീത എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. എസ് എസ് എല്‍ സി, പ്ലസ് ടു, എല്‍ എസ് എസ്, യു എസ് എസ് പരിക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ചടങ്ങില്‍ പൊളിച്ച് മാറ്റുുന്ന പഴയ കെട്ടിടങ്ങള്‍ക്ക് പ്രതീകാത്മക യാത്രയയപ്പ് നല്‍കി.


Thursday, 17 May 2018
LSS, USS പരീക്ഷകളില്‍ മികച്ച വിജയം
LSS , USS പരീക്ഷകളില്‍ കക്കാട്ട് സ്കൂളിന് മികച്ച വിജയം. പത്ത് കുട്ടികള്‍ക്ക് LSS ഉം രണ്ട് കുട്ടികള്‍ക്ക് USSഉം ലഭിച്ചു.
2. Ananya A
3. Malavika Rajan
4. Ananya K
5. Amal Shankar
6. Ujwal Hiran
7. Sreyana V
8. Nafeesath Naja P H
9. Madhav T V
10.Navaneeth P V
LSS വിജയികള്‍
1. Souparnika P2. Ananya A
3. Malavika Rajan
4. Ananya K
5. Amal Shankar
6. Ujwal Hiran
7. Sreyana V
8. Nafeesath Naja P H
9. Madhav T V
10.Navaneeth P V
USS വിജയികള്‍
1. Sravan P
2. Sreelal K
Sunday, 6 May 2018
Subscribe to:
Posts (Atom)












































