Tuesday, 22 March 2022
വനിതാ ദിനം 2022
ലോക വനിതാ ദിനത്തിൽ ഉഷ ടീച്ചർക്ക് സ്നേഹാദരവുമായി നീലേശ്വരം ജനമൈത്രീ പോലീസും ,കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകളും. ഇന്ന് രാവിലെ നീലേശ്വരം പാലക്കാട്ടെ വീട്ടിലെത്തിയാണ് DEO ആയി വിരമിച്ച ഉഷ ടീച്ചർക്ക് SPC കാഡറ്റുകളും ജനമൈത്രീ പോലീസും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഉഷടീച്ചർ തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കു വച്ചു. ടീച്ചറുടെ ഭർത്താവ് യു ശശി മേനോൻ , വാർഡ് കൗൺസിലർ ശ്രീമതി ഇ അശ്വതി,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, എം ശൈലജ, SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകർ ശ്രീ മഹേഷ് എം, തങ്കമണി.പി, മറ്റ് അധ്യാപകരായ ശ്രീ രവീന്ദ്രൻ കെ , യശോദ പി , SPC ഗാർഡിയൻ ശ്രീ പ്രകാശൻ പി SPC കാഡറ്റുകൾ എന്നിവർ പങ്കെടുത്തു.
ഉല്ലാസ ഗണിതം
2021-22 വർഷത്തെ ഉല്ലാസഗണിതം രക്ഷാകർതൃ ശില്പശാല 08/03/2022 ന് പി ടി എ പ്രസിന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ വിജയൻ മാസ്റ്റർ സ്വാഗതഭാഷണം നടത്തി.പ്രിൻസിപ്പൽ ശ്രീ സതീശൻ മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീമതി ത്രിവേണി ടീച്ചർ വിഷയാവതരണം നടത്തി. സി പി ടി എ പ്രതിനിധി ശ്രീ ഭാസ്കരൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഗണിത പഠനത്തിൽ കളികളുടെയും ഗണിതോപകരണങ്ങളുടെയും പ്രാധാന്യം ഉത്ഘാടകൻ എടുത്ത് പറഞ്ഞു. ഗണിത കേളികൾക്കാവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുകയും അവ ഉപയോഗിച്ച് എങ്ങിനെ ഗണിത പഠനം ആസ്വാദ്യകരമാക്കാമെന്നും ഓരോ രക്ഷിതാവും കളികളിലൂടെ പരിചയപ്പെട്ടു. ഈ ഓരോ പ്രവർത്തനത്തിലൂടെയും കുട്ടി നേടുന്ന പഠന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് അധ്യാപകർ രക്ഷിതാക്കളെ ബോധ്യപെടുത്തി. ഗണിതോപകരണങ്ങൾ ഉപയോഗിച്ച് കുട്ടിയും രക്ഷിതാവും കളികളിൽ ഏർപ്പെട്ട് കുട്ടികളിലെ ഗണിത പഠന വിടവ് പരിഹരിക്കാൻ ഓരോ രക്ഷിതാവും ശ്രദ്ധിക്കണമെന്ന് ഓർമ്മപെടുത്തി.
മോട്ടിവേഷൻ ക്ലാസ്സ്
ഈ വർഷം (2022മാർച്ച് മാസം)പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 28/02/2022 ന് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.ശ്രീ പ്രദീപൻ മാലോം ക്ലാസ്സ് കൈകാര്യം ചെയ്തു. പരീക്ഷയെ എങ്ങിനെ ഭയമില്ലാതെ അഭിമുഖീകരിക്കാമെന്നും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും ക്ലാസ്സില്‍ വിശദീകരിച്ചു. പ്രകാശൻ മാസ്റ്റർ സ്വാഗതവും നന്ദന എൻ എസ് നന്ദിയും പറഞ്ഞു.
ഹോക്കി കിറ്റ് വിതരണം
കാസർഗോഡ് ജില്ലാ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കക്കാട്ട് സ്കൂളിൽ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു. പദ്ധതിയുടെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശൻ നിർവ്വഹിച്ചു.
റിപ്പബ്ലിക്ക് ദിനാഘോഷം 2022
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ ഒൻപത് മണിക്ക് സ്കൂളിൽ പതാക ഉയർത്തി. സ്റ്റുഡന്റ് പോലീസ, സ്കൗട്ട് &ഗൈഡ്സ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റുഡന്റ് കേഡറ്റ് അംഗങ്ങൾ അവരുടെ വീടുകളിലും പതാക വന്ദനം നടത്തി. ഹിന്ദി അധ്യാപക് മഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒൺലൈൻ ക്വിസ് മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ബഹുസ്വര ഇന്ത്യ" എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. ഹിന്ദി അധ്യാപക് മഞ്ച് ഹൊസ്ദുർഗ് ഉപജില്ല നടത്തിയ ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണജ ബാലകൃഷ്ണൻ (8C) ഒന്നാം സ്ഥാനവും, നിദാൽ അബ്ദുൾ ഹമീദ് (10B)രണ്ടാം സ്ഥാനവും , അനന്യ കെ(8A)മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ശിവപ്രസാദ് കെ വി (5D) ഒന്നാം സ്ഥാനവും, ശ്രീവീണ കെ( 6B)രണ്ടാം സ്ഥാനവും, ആദിദേവ് കെ (7A), ശ്രീനന്ദ് കെ(5D)എന്നിവർ മൂന്നാം സ്ഥാനവും നേടി. പ്രസംഗമത്സരത്തിൽ ദേവനന്ദ പി (7) മൂന്നാം സ്ഥാനം നേടി. എൽ പി വിഭാഗം കുട്ടികൾക്കായി ഓൺലൈനായി പ്രസംഗമത്സരം, ദേശഭക്തിഗാന മത്സരം, റിപ്പബ്ലിക് ദിന പതിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടന്നു.
സധൈര്യം- സ്വയം പ്രതിരോധ പരിശീലനം
ഹൊസ്ദുർഗ് ബി ആർ സിയുടെ നേതൃത്വത്തിൽ മടിക്കൈ പഞ്ചായത്തിലെ സ്കൂളിലെ പെൺകുട്ടികൾക്കി നടത്തുന്ന സ്വയം പ്രതിരോധപരിശീലനത്തിന്റെ(സധൈര്യം) ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമാ പത്മനാഭൻ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി രാധാ എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി സതീഷ് സ്വാഗതവും ബി ആർ സി ട്രെയിനർ സജീഷ് യു വി നന്ദിയും പറഞ്ഞു.. ഹെഡ്മാസ്റ്റർ പി വിജയൻ , പി ടി എ പ്രസിഡന്റ് കെ വി മധു, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഇൻസ്ട്രക്ടർ ശ്രീ സെബാസ്റ്റ്യൻ ക്ലാസ്സ് കൈകാര്യം ചെയ്തു.
Monday, 3 January 2022
E magazine by English club
e Magazine by the English club has been formally released online by the noted writer and our former Head master Sri E P Rajagopalan sir at a function held in school on 03/01/2022 monday
എസ് പി സി അവധിക്കാല ക്യാമ്പ്
SPC പ്രൊജക്റ്റി ന്റെ ഭാഗമായുള്ള ക്രസ്തുമസ് അവധിക്കാല ക്യാമ്പ് ഡിസംബര്‍ 29, 30( വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. കാഞ്ഞങ്ങാട് DySP ശ്രീ വി ബാലകൃഷ്ണന്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിന് അധ്യക്ഷത വഹിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ മുഖ്യാതിഥി ആയിരുന്നു.
വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 20 21-22 വർഷത്തെ സാഹിത്യോത്സവത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ഏഴ് സബ് ജില്ല കളിൽ നിന്നായി കഥാരചന, കവിതാ രചന, പുസ്തകാസ്വാദനം, ചിത്രരചന, അഭിനയം, കാവ്യാലാപനം, നാടൻ പാട്ട് എന്നിവയിലെ പ്രതിഭകളെ കണ്ടെത്തിയത് മലയാളത്തിലും കന്നടയിലുമുള്ള ഭാഷാധ്യാപകരും സാഹിത്യകാരന്മാരും ചിത്രകാരന്മാരും ഗായകരും നാടക പ്രവർത്തകരും ചേർന്നാണ്.
ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക് നാടൻ പാട്ടിൽ കക്കാട്ട് സ്കൂളിലെ *ശബരിനാഥ് തിരഞ്ഞെടുക്കപെപട്ടു.
ഇന്‍സ്പയര്‍ അവാര്‍ഡ്
ഈ വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡിന് കക്കാട്ട് സ്കൂളിലെ 3 കുട്ടികള്‍ അര്‍ഹരായി.ഉജ്വല്‍ ഹിരണ്‍ (8), ദേവദത്ത് (8), അഭിനവ് സജിത്ത് (9) എന്നീ കുട്ടികള്‍ക്കാണ് ഇന്‍സ്പയര്‍ അവാര്‍ഡ് ലഭിച്ചത്.
Subscribe to:
Posts (Atom)















