അന്താരാഷ്ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് VSSC നടത്തിയ പ്രസംഗമത്സരത്തിൽ 10A ക്ലാസ്സിലെ നന്ദന എൻ എസ്, നന്ദിത എൻ എസ് എന്നീകുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കായി സ്കൂൾതലത്തിൽ ബഹീരാകാശ ക്വിസ് മത്സരം സംഘടിപ്പിക്കുകയും അതിൽ നിന്ന് മികച്ച മാർക്ക് നേടിയ 10 കുട്ടികൾ VSSCനടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുപോലെ റീച്ച് ഔട്ട് സ്റ്റുഡന്റ് പരിപാടിയിലും സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. യു പി തലത്തിൽ കുട്ടികൾക്കായി "സ്വപ്നങ്ങളുടെ നീല വിഹായസ്സ്"എന്ന പേരിൽ ജനാർദ്ദനൻ മാസ്റ്റുറുടെ സ്പേസ് മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.
Friday, 15 October 2021
എന്റെ വീട്ടിലും കൃഷിത്തോട്ടം
കേരള സ്റ്റേറ്റ് -ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിഷൻ പരിപാടിയുടെ ഭാഗമായുള്ള എൻ്റെ വീട്ടിലും കൃഷിത്തോട്ടം ഹോസ്ദുർഗ് ഉപജില്ലയിലെ ഉദ്ഘാടന ചടങ്ങ് കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് അഭിനവ് രാജിൻ്റെ എരിക്കുളത്തെ വീട്ടിൽ നടന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ എം രജിത അദ്ധ്യക്ഷയായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ശ്രീലത ജില്ലയിലെ മികച്ച കർഷക അധ്യാപ അവാർഡ് ജേതാവ് ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ വി.കെ ഭാസ്കരനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ല സെക്രട്ടറി വിവി മനോജ് കുമാർ, കക്കാട്ട് ഹയർ സെക്കൻ്ററി സ്കൂൾ സീനിയർ അസിസ്റ്റൻ്റ് കെ പ്രീത, ഉപജില്ല സെക്രട്ടറി എംവി ജയ, ട്രെയിനിങ്ങ് കൗൺസിലർ എംശശിലേഖ, എ.ഡി.സി എം ബാലകൃഷ്ണൻ, .കെ രതി, അഭിനവ് രാജ് എന്നിവർ സംസാരിച്ചു
Sunday, 3 October 2021
അന്താരാഷ്ട്ര വയോജന ദിനം
അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഭാഗമായി ഇംഗ്ളീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ "Precious moments with my grandparents "എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി 3 മിനിറ്റ് നേരമുള്ള വീഡിയോ മത്സരം സംഘടിപ്പിച്ചു. 9 B യില്‍ പഠിക്കുന്ന മഹാലക്ഷ്മി ഒന്നാം സ്ഥാനവും 9Bയിലെ തന്നെ നയന രണ്ടാം സ്ഥാനവും നേടി.
Friday, 1 October 2021
WEBINAR_ STAY SAFE ONLINE
കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE എന്ന ബോധവൽക്കരണ വെബി നാർ ജനമൈതി പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിക്കുന്നു.
ഗാന്ധിജയന്തി
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട്ട് ഒരുക്കുന്ന പരിപാടികൾ,
* *ഞാനറിഞ്ഞ ഗാന്ധി**
ഗാന്ധിജിയെ കുറിച്ച് കുട്ടികള്‍ക്കറിയാവുന്ന കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചുമർ പത്രിക (ഞാനറിഞ്ഞ ഗാന്ധി) നിർമ്മാണം
* ഗാന്ധിജിയുടെ ചിത്രം
* ഗാന്ധി വചനങ്ങൾ
* ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ചിത്രങ്ങൾ/ വിവരങ്ങൾ
* ഗാന്ധിജിയെ വരയ്ക്കൽ
* ഗാന്ധി ക്വിസ് ശേഖരണം തുടങ്ങി ....... എന്തും)
*കൂടാതെ ....
ഗാന്ധി - കവിതകളുടെ ആലാപനം,
ദണ്ഡി മാർച്ച്, പ്രസംഗം.... തുടങ്ങി വൈവിധ്യമാർന്നപരിപാടികളോടെ ആഘോഷിക്കുന്നു.
Sunday, 26 September 2021
ഹിന്ദി പക്ഷാചരണം
കക്കാട്ട് സ്കൂളില്‍ ഹിന്ദി പക്ഷാചരണം വിവധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉത്ഘാടനം ഹിന്ദി ദിനത്തില്‍ ബഹുഭാഷാ കവിയും ഗാനരചയിതാവുമായ പ്രൊ. ഡോ. മനു (കാലടി സര്‍വ്വകലാശാല ) നിര്‍വ്വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്കായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.
ദേവനന്ദയ്ക്ക് ഒന്നാംസ്ഥാനം
സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിന ക്വിസിൽ (ഹോസ്ദുർഗ് ഉപജില്ലാതലം) ദേവനന്ദ.സി.കെ 10C ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് അർഹത നേടിയിരിക്കുന്നു.
Friday, 17 September 2021
ഓസോണ്‍ ദിനം
ഓസോണ്‍ ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പോസ്റ്റര്‍ രചന, ഡിജിറ്റൽ പോസ്റ്റര്‍ രചന (വിഷയം-ഓസോണ്‍ ശോഷണവും പരിസ്ഥിതിയും, ഉപന്യാസ മത്സരം ( വിഷയം- ഭൂമിയില്‍ ജിവന്റെ നിലനില്‍പിന് ഓസോണ്‍) സംഘടിപ്പിച്ചു. കൂടാതെ കുട്ടികള്‍ ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പ്രസംഗം, വീഡിയോ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.
Friday, 6 August 2021
ജി സ്യൂട്ട് ട്രെയിനിങ്ങ്
കൈറ്റിന്റെ നേതത്വത്തില്‍ സംസ്ഥാനത്തെ സ്കൂളില്‍ നടപ്പാക്കുന്ന ഓണ്‍ ലൈന്‍ ക്ലാസ്സ് പ്ലാറ്റ്ഫോം ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുര്‍ഗ് സബ് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകര്‍ക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളില്‍ വച്ച് നടന്നു. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരായ ശങ്കരന്‍ മാസ്റ്റര്‍, ബാബൂ മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ ട്രെയിനിങ്ങില്‍ പങ്കെടുത്തു.

































