തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 1 June 2021

പ്രവേശനോത്സവം 2021

 2021-22 അക്കാദമിക വര്‍ഷത്തെ സ്കൂള്‍  തല പ്രവേശനോത്സവം ജൂണ്‍ 1 രാവിലെ പത്ത് മണിക്ക് ഓണ്‍ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ്  ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രുഗ്മിണി, സീനിയര്‍ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി വിജയന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു. 

തുടര്‍ന്ന്  പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികള്‍ ഓണ്‍ലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു.

സ്കൂള്‍ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓണ്‍ലൈനായി സംഘടിപ്പിച്ചു.




ഓര്‍മ്മ മരം നടുന്നു.









Tuesday, 9 March 2021

ലിറ്റില്‍ സയന്റിസ്റ്റ് - ഉജ്ജ്വല്‍ ഹിരണിന് ഒന്നാം സ്ഥാനം

 കെ എസ് ടി എ നടത്തിയ സംസ്ഥാനതല ലിറ്റില്‍ സയന്റിസ്റ്റ് മത്സരത്തില്‍ യു പി വിഭാഗത്തില്‍ കക്കാട്ട് സ്കൂളിലെ ഉജ്ജ്വല്‍ ഹിരണ്‍ ഒന്നാം സ്ഥാനം നേടി




കൗണ്‍സിലിങ്ങ് ക്ലാസ്സ്

 സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ അഭീമുഖ്യത്തില്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ ശിവപ്രസാദ് അരവത്തിന്റെ അധ്യക്ഷതയില്‍ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു. ശ്രീ ഷൈജു അരവത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡാമാസ്റ്റര്‍ പി വിജയന്‍ ആസംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു നന്ദി പറഞ്ഞു.









Monday, 8 February 2021

എസ് പി സി

 എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലപ്പച്ചേരി അഗതി മന്ദിരത്തിലേക്ക്  സ്റ്റീല്‍ ഡ്രം വിതരണം ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, ഹെഡ് മാസ്റ്റ‍ര്‍ ശ്രീ പി വിജയന്‍, എസ് പി സി കോര്‍ഡിനേറ്റര്‍മാരായ ശ്രീ എം മഹേശന്‍, ശ്രീമതി കെ വി തങ്കമണി എന്നിവരും എസ് പി സി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.








യാത്രയയപ്പ്

 സ്കൂളില്‍ നിന്നും വിരമിച്ച ശ്രീ എം വി നാരായണന്‍, ശ്രീ ശ്യാമ ശശി മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ശ്രീ കെ ഗോവര്‍ദ്ധനന്‍, ഉഷടീച്ചര്‍, തങ്കമണി ടീച്ചര്‍, ശ്യാമള ടീച്ചര്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട സ്കൂളിന്റെ എസ് എം സി ചെയര്‍മാന്‍ ശ്രീ വി പ്രകാശനുള്ള അനുമോദനവും സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ പി യു ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉത്ഘാടനവും വിരമിച്ചവര്‍ക്കുള്ള ഉപഹാരവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റിനുള്ള ഉപഹാരം ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍  വിതരണം ചെയ്തു.  ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു, സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, അധ്യാപകരായ ശ്രീ പി വി പ്രകാശന്‍, ശ്രീ അനില്‍ കുമാര്‍, ശ്രീ ഹരിനാരായണന്‍, ശ്രീ കെ അശോകന്‍, ശ്രീ ലതീഷ് ബാബു, ശ്രീ കെ സുധീര്‍കുമാര്‍, ശ്രീമതി ഷാന്റി കെ ജെ, ശ്രീമതി പി വി വിജയലക്ഷ്മി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.





















സെല്‍ഫ് ഡിഫന്‍സ് പ്രോഗ്രാം

എസ് പി സി  കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി സെല്‍ഫ് ഡിഫന്‍സ് ക്ലാസ്സ് നടത്തി. നീലേശ്വരം എസ് ഐ ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്  ശ്രീ ചന്ദ്രശേഖരന്‍ പി യു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി വിജയന്‍ ആശംസയും എസ് പി സി കോര്‍ഡിനേറ്റര്‍ എം മഹേശന്‍ നന്ദിയും പറഞ്ഞു.