തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 9 July 2019

ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡ്- കക്കാട്ടിന് ജില്ലയില്‍ മൂന്നാം സ്ഥാനം

2018-19 വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ കക്കാട്ട് സ്കൂള്‍ യൂണിറ്റിനെ കാസര്‍ഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാര്‍ഡ്  തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോര്‍ തീയ്യറ്ററില്‍ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാര്‍ എം എല്‍ എ, നവകേരളമിഷന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ശ്രീ ജീവന്‍ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ അന്‍വര്‍ സാദത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിജയോത്സവം

കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ വിവിധ മേഖ‌ലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചതും ഉന്നത വിജയം നേടിയതുമായ കുട്ടികളെ അനുമോദിക്കാന്‍ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്ര സിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉത്ഘാടമം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പ്രഭാകരന്‍ മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ ഹരിഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ പി വിജയന്‍, എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. എസ് എസ് എല്‍ സി, എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാര്‍ ജേതാക്കള്‍, ഇന്‍സ്പയര്‍ അവാര്‍ഡ് ജോതാവ്, കലാ-കായിക മത്സരങ്ങളില്‍ സ്റ്റേറ്റ് തല പങ്കാളികള്‍, ലിറ്റില്‍ കൈറ്റ്സ് സ്റ്റേറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട കുട്ടികള്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

Wednesday, 26 June 2019

ലഹരി വിരുദ്ധ ദിനാചരണം

സ്കൂൾ സാമുഹ്യ ശാസ്ത്ര ക്ലബ്ബിന്റയും, ഇക്കോ ക്ലബ്ബിന്റയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. നീലേശ്വരം സി ഐ എ എം മാത്യു ഉത്ഘാടനം ചെയ്തു. പ്രഭാകരൻ ബങ്കളം മുഖ്യാതിഥി ആയിരുന്നു. എസ് എം സി ചെയർമാൻ വി പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ‌ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത, എക്കോ ക്ലബ്ബ് കൺവീനർ ശ്യാമ ശശി, എസ് ആർ ജി കൺവീനർ‌ കെ തങ്കമണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. തുടർന്ന് പ്രഭാകരൻ ബങ്കളം സംവിധാനം ചെയ്ത "നിങ്ങൾ നല്ല കുട്ടികളാണ് "എന്ന ഷ‍ോർട്ട് ഫിലിം പ്രദർശനവും നടന്നു.


Thursday, 20 June 2019

ക്ലാസ്സ് പി ടി എ

2019-2020 അധ്യയന വര്‍ഷത്തിലെ ആദ്യത്തെ ക്ലാസ്സ് പി ടി എ യോഗം 20/6/2019 വ്യാഴാഴ്ച  നടന്നു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള എല്ലാ ക്ലാസ്സുകളിലെയും പി ടി എ യോഗത്തില്‍ സ്കൂളിലെ അക്കാദമിക മികവുകളെകുറിച്ചും ഭൗതികസാഹചര്യങ്ങളെകുറിച്ചും ചര്‍ച്ച ചെയ്തു. പോരായമകള്‍ പരിഹരിക്കാനുള്ള കൂട്ടായ ചര്‍ച്ചകള്‍ എല്ലാ ക്ലാസ്സിലും നടന്നു. ചര്‍ച്ചകളില്‍‌  ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയര്‍മാന്‍, മദര്‍ പി ടി എ പ്രസിഡന്റ്, പി ടി എ കമറ്റി അംഗങ്ങള്‍ എന്നിവര്‍ ഒരോ ക്ലാസ്സിലും നേതൃത്വം നല്കി.




വായനാപക്ഷാചരണവും സ്കൂള്‍ ക്ലബ്ബുകളുടെ ഉത്ഘാടനവും

വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിവിധ ക്ളബ്ബുകളുടെയും ഉത്ഘാടനം യുവ ശാസ്ത്രജ്ഞനും ഭാരത സര്‍ക്കാറിന്റെ അന്റാര്‍ട്ടിക്കന്‍  പര്യവേഷണ സംഘാംഗവും പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ ഫെലിക്സ് ബാസ്റ്റ് നിര്‍വ്വഹിച്ചു. വായന എങ്ങിനെ അദ്ദേഹത്തിലെ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ സഹായിച്ചു എന്ന് വിശദീകരിച്ചു. വായനയുടെ പ്രാധാന്യം ഒരു മനുഷ്യന്റെ ജിവിത വിജയത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.  മനുഷ്യ വാസമില്ലാത അന്റാര്‍ട്ടിക്ക വന്‍കരയുടെ സവിശേഷതകള്‍ ജൈവവൈവിധ്യങ്ങള്‍ സൂര്യായനങ്ങള്‍ തുടങ്ങിയവയെപറ്റിയുള്ള അറിവുകള്‍ കുട്ടികളില്‍ ശാസ്ത്രാവബോധവും അതിലേറെ കൗതുകവും പകരുന്നതായിരുന്നു.  തുടര്‍ന്ന് അന്റാര്‍ട്ടിക്കന്‍ പര്യവേഷണ വീഡിയോ പ്രദര്‍ശനവും കുട്ടികളുമായുള്ള സംവാദവും ശാസ്ത്രലോകത്തിന്റെ വിസ്മയ ചെപ്പ് തുറക്കുന്നതായിരുന്നു.  തുടര്‍ന്ന് അദ്ദേഹം സ്കൂള്‍ മുറ്റത്ത് ഓര്‍മ്മ മരം നട്ടുപിടിപ്പിച്ചു.
   ചടങ്ങില്‍ പി ടി എ പ്രസിഡന്റ്  കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി വിജയന്‍ സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, പി എം മധു എന്നിവര്‍ സംസാരിച്ചു.  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഹരീഷ് സ്വാഗതവും കെ കെ പിഷാരടി നന്ദിയും പറഞ്ഞു.






 


Thursday, 6 June 2019

പ്രവേശനോത്സവം_2019


2019 പ്രവേശനോത്സവം അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ കുരുന്നുകൾക്ക് ആഘോഷമായി മാറി. വർണ്ണതൊപ്പിയും ബലൂണുകളുമൊക്കെയായ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്വയം സഹായസംഘം പ്രവർത്തകരും ഒത്തുചേർന്നപ്പോൾ പ്രവേശനേത്സവം അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി. പ്രവേസനോത്സവത്തിന്റെ ഔപചരിക ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി രുഗ്മിണി നിർ‌വ്വഹിച്ചു. പ്രിൻസിപ്പൽ ഗോവർദ്ധനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ , എസ് എം സി ചെയർമാൻ കെ പ്രകാശൻ, മുൻ പി ടി എ പ്രസിഡന്റ് വി രാജൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒന്നാം ക്ലാസ്സിൽ പുതുതായി ചേർന്ന കുട്ടികൾക്കുള്ള ബാഗ് കാ‍ഞ്ഞങ്ങാട് ഗിരിജ ജ്വല്ലറി ഉടമ മുരളിയും കുടകൾ വിവിധ സന്നദ്ധ സ്വയം സഹായസംഘങ്ങളും, സ്ലേറ്റ് ക്രയോൺസ് എന്നിവ സ്റ്റാഫും നല്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസവിതരണവും നടത്തി. സ്കൂളിലെ മലയാളം അധ്യാപകനും പ്രശസ്ത സംഗീത സംവിധായകനുമായ ഗംഗാധരന്‍ മാസ്ററര്‍‌ ചിട്ടപെടുത്തിയ സ്വാഗതഗാനം വിദ്യാര്‍ത്ഥികള്‍ ആലപിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥിയായ യദുകൃഷ്ണന്‍ കവിത ആലപിച്ചു.












Tuesday, 7 May 2019

എസ് എസ് എല്‍ സി -തുടര്‍ച്ചയായി പതിനാറാം വര്‍ഷവും നൂറ് ശതമാനം


എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി പതിനാറാം വർഷവും നൂറ് മേനി വിജയം നേടി കക്കാട്ട് സ്കൂൾ മികവറിയിച്ചു. 2004 മുതൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക് മാതൃകയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സ്കൂളിൽ നടത്തുന്ന അധിക സമയ പരിശീലനത്തിന് പുറമെ പി ടി എ യുടെ സഹകരണത്തോടെ സമീപത്തുള്ള വായനശാലകളും ക്ലബ്ബുകളും സാംസ്കാരിക നിലയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല വായനാകേന്ദ്രങ്ങളും ഈ മഹത്തായ വിജയത്തിൽ വലിയൊരു പങ്ക് വഹിക്കുന്നു. ഈപ്രാവശ്യം 144 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് മുഴുവൻ വിഷയത്തിലും 14 പേർക്ക് ഒൻപത് വിഷത്തിലും എ പ്ലസ്സ് നേടാൻ സാധിച്ചു


 

Friday, 19 April 2019

കേരള ടീമിനെ ആര്യശ്രീ നയിക്കും


മഹാരാഷ്ട്രയിലെ  കേല്‍ഹാപൂരില്‍ വച്ച് നടക്കുന്ന ദേശീയ ജുനിയര്‍‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള വനിതാ ടീമിനെ കക്കാട്ട് സ്കൂളിലെ എസ് ആര്യശ്രീ നയിക്കും. കക്കാട്ട് സ്കൂളിലെ തന്നെ ജിജിന വേണു, മാളവിക, ആരതി വി എന്നിവരും ടീമില്‍ ഇടം നേടി.
 



എല്‍ എസ് എസ് പരീക്ഷയിലും മികച്ച നേട്ടം


യു എസ് എസ് പരീക്ഷയ‌്ക്ക് പുറമെ എൽ എസ് എസ് പരീക്ഷയിലും കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. പതിനേഴ് വിദ്യാർത്ഥികളാണ് ഇപ്രാവശ്യം എൽ എസ് എസിന് അർഹരായത്. പ്രവർത്തി ദിവസങ്ങളിൽ പ്രത്യേക സമയം കണ്ടെത്തിയും അവധി ദിനങ്ങളിലും കൃത്യമായ സമയം ക്രമം പാലിച്ച് കൊണ്ട് അധ്യാപകർ കുട്ടികൾക്ക് പരിശീലനം നല്കി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കലുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഇക്കുറി തിളക്കമാർന്ന വിജയം നേടാൻ കക്കാട്ട് സ്കൂളിന് സാധിച്ചത്

Friday, 12 April 2019

യു എസ് എ‍സ് പരീക്ഷ -കക്കാട്ട് സ്കൂളിന് മികച്ച നേട്ടം

 
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കക്കാട്ട് സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റ് കൂട്ടികൊണ്ട് ഇക്കഴിഞ്ഞ യു എസ് എസ് പരീക്ഷയില്‍ 19 കുട്ടികള്‍ യോഗ്യത നേടി. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി സ്കൂളില്‍ പ്രത്യകം കോച്ചിങ്ങ് ക്ലാസ്സുുകള്‍ സംഘടിപ്പിച്ചിരുന്നു. യു എസ് എസ് നേടിയ വിദ്യാര്‍ത്ഥികളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും ഹെഡ്മിസ്ട്രസ്സും സ്റ്റാഫും അഭിനന്ദിച്ചു.