2019
പ്രവേശനോത്സവം
അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ
കുരുന്നുകൾക്ക് ആഘോഷമായി
മാറി.
വർണ്ണതൊപ്പിയും
ബലൂണുകളുമൊക്കെയായ പ്രവേശനോത്സവം
നാടിന്റെ ഉത്സവമായി മാറി.
അധ്യാപകരും
രക്ഷിതാക്കളും നാട്ടുകാരും
സ്വയം സഹായസംഘം പ്രവർത്തകരും
ഒത്തുചേർന്നപ്പോൾ പ്രവേശനേത്സവം
അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി
മാറി.
പ്രവേസനോത്സവത്തിന്റെ
ഔപചരിക ഉത്ഘാടനം മടിക്കൈ
ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ
ശ്രീമതി രുഗ്മിണി നിർവ്വഹിച്ചു.
പ്രിൻസിപ്പൽ
ഗോവർദ്ധനൻ മാസ്റ്റർ സ്വാഗതം
പറഞ്ഞു. പി
ടി എ പ്രസിഡന്റ് കെ വി മധു
അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ
പി വിജയൻ ,
എസ്
എം സി ചെയർമാൻ കെ പ്രകാശൻ,
മുൻ
പി ടി എ പ്രസിഡന്റ് വി രാജൻ
എന്നിവർ ആശംസകളർപ്പിച്ച്
സംസാരിച്ചു.
ഒന്നാം
ക്ലാസ്സിൽ പുതുതായി ചേർന്ന
കുട്ടികൾക്കുള്ള ബാഗ്
കാഞ്ഞങ്ങാട് ഗിരിജ ജ്വല്ലറി
ഉടമ മുരളിയും കുടകൾ വിവിധ
സന്നദ്ധ സ്വയം സഹായസംഘങ്ങളും,
സ്ലേറ്റ്
ക്രയോൺസ് എന്നിവ സ്റ്റാഫും
നല്കി.
കുട്ടികൾക്കും
രക്ഷിതാക്കൾക്കും നാട്ടുകാർക്കും
പായസവിതരണവും നടത്തി. സ്കൂളിലെ മലയാളം അധ്യാപകനും പ്രശസ്ത സംഗീത സംവിധായകനുമായ ഗംഗാധരന്‍ മാസ്ററര്‍ ചിട്ടപെടുത്തിയ സ്വാഗതഗാനം വിദ്യാര്‍ത്ഥികള്‍ ആലപിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥിയായ യദുകൃഷ്ണന്‍ കവിത ആലപിച്ചു.
Thursday, 6 June 2019
Tuesday, 7 May 2019
എസ് എസ് എല്‍ സി -തുടര്‍ച്ചയായി പതിനാറാം വര്‍ഷവും നൂറ് ശതമാനം
എസ്
എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി
പതിനാറാം വർഷവും നൂറ് മേനി
വിജയം നേടി കക്കാട്ട് സ്കൂൾ
മികവറിയിച്ചു.
2004 മുതൽ
തുടർച്ചയായി നൂറ് ശതമാനം
വിജയം നേടി കക്കാട്ട് സ്കൂൾ
മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക്
മാതൃകയായി.
അധ്യാപകരുടെയും
രക്ഷിതാക്കളുടെയും കുട്ടികളുടെയും
കൂട്ടായ പരിശ്രമത്തിന്റെ
ഫലമായാണ് തുടർച്ചയായി ഈ നേട്ടം
കൈവരിക്കാൻ സാധിച്ചത്.
സ്കൂളിൽ
നടത്തുന്ന അധിക സമയ പരിശീലനത്തിന്
പുറമെ പി ടി എ യുടെ സഹകരണത്തോടെ
സമീപത്തുള്ള വായനശാലകളും
ക്ലബ്ബുകളും സാംസ്കാരിക
നിലയങ്ങളും കേന്ദ്രീകരിച്ച്
നടക്കുന്ന രാത്രികാല
വായനാകേന്ദ്രങ്ങളും ഈ മഹത്തായ
വിജയത്തിൽ വലിയൊരു പങ്ക്
വഹിക്കുന്നു.
ഈപ്രാവശ്യം
144 കുട്ടികൾ
പരീക്ഷ എഴുതിയതിൽ 15
പേർക്ക്
മുഴുവൻ വിഷയത്തിലും 14
പേർക്ക്
ഒൻപത് വിഷത്തിലും എ പ്ലസ്സ്
നേടാൻ സാധിച്ചു.
Friday, 19 April 2019
എല്‍ എസ് എസ് പരീക്ഷയിലും മികച്ച നേട്ടം
യു
എസ് എസ് പരീക്ഷയ‌്ക്ക് പുറമെ
എൽ എസ് എസ് പരീക്ഷയിലും
കക്കാട്ട് സ്കൂളിന് മികച്ച
നേട്ടം. പതിനേഴ്
വിദ്യാർത്ഥികളാണ് ഇപ്രാവശ്യം
എൽ എസ് എസിന് അർഹരായത്.
പ്രവർത്തി
ദിവസങ്ങളിൽ പ്രത്യേക സമയം
കണ്ടെത്തിയും അവധി ദിനങ്ങളിലും
കൃത്യമായ സമയം ക്രമം പാലിച്ച്
കൊണ്ട് അധ്യാപകർ കുട്ടികൾക്ക്
പരിശീലനം നല്കി.
കുട്ടികളുടെയും
അധ്യാപകരുടെയും രക്ഷിതാക്കലുടെയും
കൂട്ടായ പ്രവർത്തനത്തിന്റെ
ഫലമായാണ് എൽ എസ് എസ്,
യു എസ് എസ്
പരീക്ഷകളിൽ ഇക്കുറി തിളക്കമാർന്ന
വിജയം നേടാൻ കക്കാട്ട് സ്കൂളിന്
സാധിച്ചത്.
Friday, 12 April 2019
യു എസ് എസ് പരീക്ഷ -കക്കാട്ട് സ്കൂളിന് മികച്ച നേട്ടം
അന്താരാഷ്ട്ര
നിലവാരത്തിലേക്ക് ഉയരുന്ന
കക്കാട്ട് സ്കൂളിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
മാറ്റ് കൂട്ടികൊണ്ട് ഇക്കഴിഞ്ഞ
യു എസ് എസ് പരീക്ഷയില്‍ 19
കുട്ടികള്‍
യോഗ്യത നേടി. പരീക്ഷ
എഴുതുന്ന കുട്ടികള്‍ക്കായി
സ്കൂളില്‍ പ്രത്യകം കോച്ചിങ്ങ്
ക്ലാസ്സുുകള്‍ സംഘടിപ്പിച്ചിരുന്നു.
യു എസ് എസ്
നേടിയ വിദ്യാര്‍ത്ഥികളെയും
അതിന് പിന്നില്‍ പ്രവര്‍ത്തിച്ച
അധ്യാപകരെയും ഹെഡ്മിസ്ട്രസ്സും
സ്റ്റാഫും അഭിനന്ദിച്ചു.
Sunday, 31 March 2019
യാത്രയയപ്പ്
സർവ്വീസിൽ
നിന്നും വിരമിക്കുന്ന ശ്രീമതി
ടി വി ശ്യാമള,
ശ്രീമതി
വൽസമ്മ സിറിയക് എന്നിവർക്ക്
കക്കാട്ട് സ്കൂൾ സ്റ്റാഫിന്റെ
വകയായുള്ള യാത്രയയപ്പ് ചടങ്ങ്
ബഹുമാനപെട്ട ഹൊസ്ദുർഗ് എ ഇ
ഒ ശ്രീ ജയരാജൻ അവർകൾ ഉത്ഘാടനം
ചെയ്തു. പ്രിൻസിപ്പൽ
ടി വി ഗോവർദ്ധനൻ അധ്യക്ഷത
വഹിച്ചു.
ഹെഡ്മിസ്ട്രസ്സ്
ശ്രീമതി എം ശ്യാമള,സീനിയർ
അസിസ്റ്റന്റ് കെ പ്രീത
അധ്യാപകരായ കെ തങ്കമണി,
പി വി പ്രകാശൻ,
കെ സന്തോഷ്,
കെ കെ പിഷാരടി,
കെ ഹരീഷ്,
ടി വി ജയൻ,
വിജയലക്ഷ്മി,
കെ വി
കമലാക്ഷി, ടി
വി സുധീർകുമാർ എന്നിവർ
ആശംസകളർപ്പിച്ച് സംസാരിച്ചു.
സ്റ്റാഫിന്റെ
വകയായി സ്കൂളിലെ ചിത്രകലാധ്യാപകനായ
കേരളത്തിൽ തന്നെ അറിയപെടുന്ന
ശ്രീ ശ്യാമ ശശി വരച്ച സ്കുൂൾ
പശ്ചാത്തലമാക്കിയ പെയിന്റിങ്ങുകൾ
സമ്മാനിച്ചു.
വിരമിക്കുന്ന
അധ്യാപകരായ ടി വി ശ്യാമള,
വൽസമ്മ
സിറിയക് എന്നിവർ മറുപടി
പ്രസംഗം നടത്തി.സ്റ്റാഫ്
സെക്രട്ടറി പി എസ് അനിൽകുമാർ
സ്വാഗതവും, ശ്രീ
പി വി ശശിധരൻ നന്ദിയും പറഞ്ഞു.
Wednesday, 13 March 2019
ശാസ്ത്രായനം- കക്കാട്ട് സ്കൂള്‍ സംസ്ഥാന തലത്തിലേക്ക്
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്റ്റ് അവതരണത്തില്‍ കക്കാട്ട് സ്കൂളിന്‍റെ സ്കൂള്‍ വാട്ടര്‍ ഓഡിറ്റ് എന്ന പ്രൊജക്റ്റ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. യദുനന്ദന്‍, ധനശ്യാം എന്നീ വിദ്യാര്ത്ഥികള്‍ സംസ്ഥാനതലത്തില്‍ പ്രൊജക്റ്റ് അവതരിപ്പിക്കും.
Tuesday, 5 March 2019
സ്നേഹാദരം
ദീര്‍ഘകാലത്തെ
സേവനത്തിന് ശേഷം സർവ്വീസിൽ
നിന്നും വിരമിക്കുന്ന ശ്രീമതി
ടി വി ശ്യാമളടീച്ചർക്കും,
ശ്രീമതി വൽസമ്മ
ടീച്ചർക്കും വിദ്യാർത്ഥികളുടെയും
അധ്യാപകരുടെയും സ്നേഹാദരം.
സ്കൂൾ
ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
പി ടി എ പ്രസിഡന്റ് ശ്രീ കെ
വി മധു അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ
ശ്രീ കെ ഗോവർദ്ധനൻ മാസ്റ്റർ
ഉത്ഘാടനം ചെയ്തു. സീനിയർ
അസിസ്റ്റന്റ് കെ പ്രീത ,
, കെ കെ പിഷാരടി,
കെ വി കമലാക്ഷി
എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളായ
അഭിനന്ദ്, വർഷ,
ഗംഗ എന്നിവരും
അവരുടെ പ്രിയപെട്ട
ടീച്ചർമാരെകുറിച്ചുള്ള
ഓർമ്മകൾ പങ്ക് വച്ചു.
മറുപടി
പ്രസംഗത്തിൽ ശ്യാമള ടീച്ചർ
കുട്ടികൾക്ക് വേണ്ടി ഒരു
കവിതയും, വൽസമ്മ
ടീച്ചർ ഒരു കഥയും അവതരിപ്പിച്ചു.
സ്റ്റാഫ്
സെക്രട്ടറി പി എസ് അനിൽകുമാർ
സ്വാഗതവും എസ് ആർ ജി കൺവീനർ
കെ തങ്കമണി നന്ദിയും
പ്രകാശിപ്പിച്ചു.
ലിറ്റില്‍
കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിലേക്ക്
തിരഞ്ഞെടുക്കപെട്ട ആദിത്യന്‍
എസ് വിജയന്‍, അഭിനന്ദ്
കെ, അതുല്‍
എം വി, നിധിന്‍കുമാര്‍
എം എന്നിവര്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റുകളും
ചടങ്ങില്‍ വിതരണം ചെയ്തു.

Friday, 1 March 2019
ലിറ്റിൽ കൈറ്റ്സ് - കക്കാട്ട് സ്കൂളിന് മികച്ച നേട്ടം
ലിറ്റിൽ
കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക്
കാസർഗോഡ് ജില്ലയിൽ നിന്നി
തിരഞ്ഞെടുക്കപ്പെട്ട പതിനാറ്
കുട്ടികളിൽ നാലു പേർ കക്കാട്ട്
സ്കൂളിൽ നിന്ന്. ആദിത്യൻ
എസ് വി, അതുൽ
എം വി( പ്രോഗ്രാമിങ്ങ്)
അഭിനന്ദ് കെ,
നിധിൻ കുമാർ
എം (ആനിമേഷൻ
)എന്നീ
വിദ്യാർത്ഥികൾക്കാണ് സെലക്ഷൻ
ലഭിച്ചത്. ജില്ലാ
ക്യാമ്പിൽ പങ്കെടുത്ത നാലു
കുട്ടികൾക്കും സംസ്ഥാന
തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.
Subscribe to:
Posts (Atom)




































