തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday, 19 September 2018

സ്കൂള്‍തല മേളകള്‍

സ്കൂള്‍ തല ശാസ്ത്ര, ഗനിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയ, ഐ ടി മേളകള്‍ 19/9/2018 ന് നടന്നു. മേലയിലെ ചില ദൃശ്യങ്ങള്‍.


























Saturday, 15 September 2018

സ്പോര്‍ട്സ്

സ്കൂള്‍ തല സ്പോര്‍ട്സ് മത്സരങ്ങള്‍ 14,15 (വെള്ളി, ശനി ) ദിവസങ്ങളില്‍ നടന്നു. ഹെഡ്മിസ്ട്രസ്സ് സ ശ്രീമതി എം ശ്യാമള പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍  ടി വി ഗോവര്‍ദ്ധന്‍, കായികാധ്യാപിക പ്രീതിമോള്‍, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍, സിനിയര്‍ അസിസ്റ്റന്റ് കെ പ്രീത  പി ടി എ അംഗം മധു എന്നിവര്‍ സംബന്ധിച്ചു.



പ്രളയ ദുരിതാശ്വാസ നിധി സമാഹരണം

കേരളം നേരിട്ട മഹാ പ്രളയത്തില്‍പെട്ടവരെ സഹായിക്കാന്‍ കേരള ഗവണ്മെന്റിന്റെ ആഹ്വാന പ്കാരം നടന്ന ദുരിതാശ്വാസ നിധി സമാഹരണം ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള നിര്‍വ്വഹിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 86625രൂപയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്ന് 25000 രൂപയും ഉള്‍പെടെ ആകെ 111625 രൂപ നിധിയിലേക്ക് സംഭാവന നല്‍കി.

Wednesday, 5 September 2018

അധ്യാപക ദിനാഘോഷം-കാന്‍വാസില്‍ തെളിഞ്ഞത് അധ്യാപകരുടെ മുഖങ്ങള്‍

 അധ്യാപക ദിനത്തില്‍ വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും മുഖങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തി ചിത്രകലാധ്യാപകന്‍  അധ്യാപക ദിനാഘോഷം വേറിട്ട അനുങവമാക്കി തീര്‍ത്തു. ചിത്രകലാധ്യാപകനായ ശ്യാമ ശശിയാണ് സഹപ്രവര്‍ത്തകരെയെല്ലാം സൗഹൃദ കൂട്ടായ്മയുടെ പ്രതീകമായി ഒറ്റ കാന്‍വാസില്‍ പകര്‍ത്തിയത്. നാല്പതോളം അധ്യാപകരുടെ മുഖങ്ങള്‍ കാന്‍വാസില്‍ തെളിഞ്ഞത് വിദ്യാര്‍ത്ഥികള്‍ക്കും കൗതുക കാഴ്ചയായി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമിഖ്യത്തില്‍ ഗുരു വന്ദനം പരിപാടിയും നടന്നു. ചടങ്ങില്‍ അധ്യാപക ദിന സന്ദേശം  സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത അവതരിപ്പിച്ചു.
 ഗുരു വന്ദനം- സ്കൗട്ട്സ് ആന്റ് ഗൈഡ്സ്





Wednesday, 29 August 2018

പച്ചക്കറി വിളവെടുപ്പ്

സ്കൂള്‍ വളപ്പില്‍ വിളയിച്ച പച്ചക്കരി വിളവെടുപ്പിന്റെ ഉത്ഘാടനം ബഹുമാനപെട്ട മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രഭാകരന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജന്‍, പ്രിന്‍സിപ്പല്‍ ടി വി ഗോവര്‍ദ്ധന്‍, ഹെഡ്മിസ്ട്രസ്സ് എം ശ്യാമള, പി എസ് അനില്‍കുമാര്‍, വിജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.




Thursday, 9 August 2018

യുദ്ധ വിരുദ്ധ റാലി

സ്കൗട്ട് ആന്റ് ഗൈഡ്സിന്റെയും സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി. കെ കെ പിഷാരടി, അനില്‍ കുമാര്‍ പി എസ്, സുധീര്‍ കുമാര്‍, പുഷ്പരാജന്‍ , കെ പ്രീത, കെ തങ്കമണി എന്നിവര്‍ നേതൃത്വം നല്കി.







Wednesday, 8 August 2018

ആര്യശ്രീ ഇന്ത്യന്‍ ടീമിന് വേണ്ടി ബൂട്ടണിയും


ആര്യശ്രീ ഇന്ത്യന്‍ ടീമിന് വേണ്ടി ബൂട്ടണിയും

ഭൂട്ടാനില്‍ വച്ച് നടക്കുന്ന സബ് ജൂനിയര്‍ വനിതാ ഫുട്ബോളില്‍ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ആര്യശ്രീ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കും.  നാളെ ശ്രിലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.  കട്ടക്കില്‍ വച്ച് നടന്ന നാഷണല്‍ ക്യാമ്പിലേക്ക്   കക്കാട്ട് സ്കൂളിലെ മാളവിക, ആര്യശ്രീ എന്നി കുട്ടികള്‍ തിരഞ്ഞെടുക്കപെട്ടിരുന്നു . അതില്‍ നിന്നും ആര്യശ്രീക്ക് ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു.
ആര്യശ്രീയും മാളവികയും

ആര്യശ്രീ