Tuesday, 5 June 2018
Wednesday, 23 May 2018
തറകല്ലിടല്‍
കക്കാട്ട് സ്കൂളിന്റെ പുതിയ അക്കാദമിക് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ബഹുമാനപെട്ട റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ പാര്‍ക്കിന്റെ ഉത്ഘാടനം ബഹുമാനപെട്ട കാസര്‍ഗോഡ് എം പി പി കരുണാകരന്‍ നിര്‍വ്വഹിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് വി രാജന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിരമിക്കുന്ന പ്രഥമാധ്യാപകന്‍ ഇ പി രാജഗാപാലന്‍, അധ്യാപകരായ കെ ചന്ദ്രന്‍ പി സീത എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. എസ് എസ് എല്‍ സി, പ്ലസ് ടു, എല്‍ എസ് എസ്, യു എസ് എസ് പരിക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ചടങ്ങില്‍ പൊളിച്ച് മാറ്റുുന്ന പഴയ കെട്ടിടങ്ങള്‍ക്ക് പ്രതീകാത്മക യാത്രയയപ്പ് നല്‍കി.


Thursday, 17 May 2018
LSS, USS പരീക്ഷകളില്‍ മികച്ച വിജയം
LSS , USS പരീക്ഷകളില്‍ കക്കാട്ട് സ്കൂളിന് മികച്ച വിജയം. പത്ത് കുട്ടികള്‍ക്ക് LSS ഉം രണ്ട് കുട്ടികള്‍ക്ക് USSഉം ലഭിച്ചു.
2. Ananya A
3. Malavika Rajan
4. Ananya K
5. Amal Shankar
6. Ujwal Hiran
7. Sreyana V
8. Nafeesath Naja P H
9. Madhav T V
10.Navaneeth P V
LSS വിജയികള്‍
1. Souparnika P2. Ananya A
3. Malavika Rajan
4. Ananya K
5. Amal Shankar
6. Ujwal Hiran
7. Sreyana V
8. Nafeesath Naja P H
9. Madhav T V
10.Navaneeth P V
USS വിജയികള്‍
1. Sravan P
2. Sreelal K
Sunday, 6 May 2018
Monday, 2 April 2018
യാത്രയയപ്പ്
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ ശ്രീ ഇ പി രാജഗോപാലന്‍, അധ്യാപകരായ ശ്രി ചന്ദ്രന്‍, ശ്രീമതി കെ സീത എന്നിവര്‍ക്ക് സ്റ്റാഫിന്റെ വക യാത്രയയപ്പ് നല്കി . ചടങ്ങില്‍ വച്ച് സ്റ്റാഫിന്റെ വകയായുള്ള സ്നേഹോപഹാരവും സമര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ ഇ പി രാജഗോപാലന്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് നല്കിയ പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ഷെര്‍ലി ജോര്‍ജ് , ലൈബ്രറി ചാര്‍ജുള്ള അധ്യാപകന്‍ കെ വി ഗംഗാധരന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. എം കെ രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കെ കൃഷ്ണന്‍, കെ കെ പിഷാരടി, ശംഭു നമ്പൂതിരി , ഷെര്‍ലി ജോര്‍ജ് , സുധീര്‍കുമാര്‍, കെ വി ഗംഗാധരന്‍, പി വി പ്രകാശന്‍, കെ ബാലകഷ്ണന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Tuesday, 30 January 2018
ആകാശ വിസ്മയം നേരില്‍ കണ്ട് കുട്ടികള്‍
ജനുവരി 31ന് നടക്കുന്ന അപൂര്‍വ്വ കാഴ്ച ഒരു ദിവസം മുന്‍പേ കക്കാട്ടെ കുട്ടികള്‍ കണ്ടു. സൂപ്പര്‍,ബ്ലൂ,ബ്ലഡ് മൂണ്‍ പ്രതിഭാസം സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കുട്ടികള്‍ നേരിട്ട് കണ്ടു. സയന്‍സ്, ഐ ടി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഒന്ന് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സും പ്രദര്‍ശനവും നടത്തിയത്. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. അനില്‍ കുമാര്‍ പി എസ്, ശ്യാമ ശശി, പുഷ്പരാജന്‍, സുധീര്‍, കെ തങ്കമണി എന്നിവര്‍ നേതൃത്വം നല്കി.
Thursday, 25 January 2018
Subscribe to:
Posts (Atom)



























































