Tuesday, 15 September 2015
Saturday, 12 September 2015
ശിലാസ്ഥാപനം
എം.എല്‍.എയുടെ അസറ്റ് ഡവലപ് മെൻറ് ഫണ്ടില്‍ നിന്നും അനുവദിച്ച അറുപത്തി രണ്ടു ലക്ഷം രൂപ ചെലവാക്കി പണിയുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എം.കെ രാജശേഖരന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യമുനാ രാഘവന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, നാരായണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ ഹിമാലയന്‍ വുഡ്ബാഡ്ജ് നേടിയ സ്കൗട്ട് മാസ്റ്റര്‍ കെ. കുഞ്ഞികൃഷ്ണ പിഷാരടി, ഇന്‍സ്പയര്‍ ദേശീയ തലത്തിലേക്ക് യോഗ്യത നേടിയ കെ . വി . നിതി ന്‍ കൃഷ്ണന്‍ എന്നിവരെ അനുമോദിച്ചു. ഇവര്‍ക്കുള്ള പി.ടി.എ യുടെ ഉപഹാരം എം.എല്‍.എ വിതരണം ചെയ്തു.
രാജ്യപുരസ്കാര്‍ നൂറ് ശതമാനം വിജയം
സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാര്‍ പരീക്ഷയില്‍ കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. പരീക്ഷ എഴുതിയ ഒരു സ്കൗട്ടും ഏഴ് ഗൈഡ്സും പരീക്ഷ പാസ്സായി. നിധിന്‍ .എം, ആദിത്യ. കെ, സനവ്യ സുധാകരന്‍, മിഥുല കെ.എം, കീര്‍ത്തന വി.എസ്, അമൃത ഇ, അല്‍ക്ക സെബാസ്ററ്യന്‍, ശരണ്യ എ.ടി.വി. എന്നിവരാണ് രാജ്യ പുരസ്കാര്‍ നേടിയത്.
Wednesday, 9 September 2015
Sunday, 6 September 2015
ഗുരുവന്ദനം
അധ്യാപകദിനത്തോടനുബന്ധിച്ച് കക്കാട്ട് സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് പൂചെണ്ടുകള്‍ നല്കി ആദരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ എം.കെ രാജശേഖരന്‍, കെ.കുഞ്ഞികൃഷ്ണ പിഷാരടി എന്നിവര്‍ സംസാരിച്ചു.
സ്കിറ്റ്
അഞ്ച് ,ആറ് ക്ലാസ്സുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന സ്കിറ്റിന്റെ രൂപരേഖ .സെപ്റ്റംബ ർ അവസാനവാരത്തിൽ നടക്കുന്ന ക്ലാസ് പി ടി എ യോഗത്തിലെ ഒരു ഇനം ഇതിന്റെ അവതരണമാണ്
The Sub district School fest at R.H.S Nileshwar ,The inauguration
function is at 8 A.M Sreelakshmi and Malavika are the participants of classical
music. It’s the first item on the stage after the inaugurational function. So
they have decided is catch the first bus from Bengalam stop at 7.30 A.M
Sreelakshmi reaches the bus stop at 7.15
,Shi is waiting for Malavika .Now it is 7.45 ,The first bus has gone.
Sreelakshmi expresses her thought .It is 8 A M .Sreelakshmi
sees Malavika comes running at a distance and She reaches quite near
(The likely conversation between Sreelakshmi and Malavika is perfomed through role play)
The bus comes, Both catches the bus to Nileshwar. When they reach R.H.S the inauguration
function is about to start.
The programme has been scheduled. Children perform the role
of the different personalities on the dies
Welcome Speech -
Presidential address
Inaugural Speech
Felicitation
Vote of thanks
After the inaugural function the
stage is left for the cultural programme. Classical music is the first
event . Announcement is heard , code No 21 and 22 They are Sreelakshmi
and Malavika .The have not turned up on the stage .Teachers go in search of them .At last they are found in a
classroom sitting crying holding their stomach tight. Teacher enquires their
problem and come to know that they feel stomach ache. They are taken to the
hospital. Role play at the clinic.
Friday, 4 September 2015
Tuesday, 1 September 2015
സെപ്തംബർ 5 ::::: അദ്ധ്യാപകദിനം
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനംആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻറെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.
സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻസഹായകമാണ്.ഒക്ടോബർ 5 ആണ് ലോകവ്യാപകമായി അദ്ധ്യാപകദിനമായി യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യപകദിനമായി ആചരിക്കുന്നു.
അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്ഥാൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.
Subscribe to:
Posts (Atom)




















