എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായ പതിനേഴാം വര്‍ഷവും 100 ശതമാനം വിജയം നേടി കക്കാട്ട് സ്കൂള്‍ സമാനതകളില്ലാത നേട്ടത്തിന് അര്‍ഹമായി. 2004 മുതല്‍ തുടര്‍ച്ചയായി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കാന്‍ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇപ്രാവശ്യവും പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. 21 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് ലഭിച്ചു. 19 കുട്ടികള്‍ക്ക് 9 വിഷയങ്ങളില്‍ എ പ്ലസ്സ് ലഭിച്ചു.
No comments:
Post a Comment