സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാകരന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ കെ ഗോവര്‍ദ്ധനന്‍ സ്വാഗതവും, ഹെഡ്മാസ്റ്റര്‍ പി വിജയന്‍ നന്ദിയും പറഞ്ഞു. എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍ പൂര്‍വ്വകാല അധ്യാപകര്‍, രക്ഷിതാക്കഷ്‍ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പൂതിയ ഹൈടെക് കമ്പ്യൂട്ടര്‍ ലാബിന്റെയും, മുന്‍ ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ സ്പോണ്‍സര്‍ ചെയ്ത ചങ്ങാത്തം ശില്പവും, ശ്യാമ ശശി മാസ്ററര്‍ സേപോണ്‍സര്‍ ചെയ്ത ഹിസ്റ്റോറിയ റിലീഫ് ശില്പത്തിന്റെയും ഉത്ഘാടനവും നടന്നു.
No comments:
Post a Comment